ഓസ്ട്രേലിയൻ ഓപ്പണിന് നദാൽ ഇല്ല
Sunday, January 7, 2024 11:58 PM IST
ബ്രിസ്ബെയ്ൻ: ലോക മുൻ ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണിൽനിന്ന് പിന്മാറി. ഇടുപ്പിനേറ്റ പരിക്കാണ് കാരണം. ബ്രിസ്ബൻ ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിനിടെ നദാലിന് പരിക്കേറ്റിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കില്ലെന്ന് നദാൽ സോഷ്യൽമീഡിയ വഴി വ്യക്തമാക്കി. കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിനിടെ പരിക്കേറ്റ നദാൽ ഒരു വർഷത്തിനടുത്ത് കളത്തിന് പുറത്തിരുന്ന ശേഷമാണ് ബ്രിസ്ബൻ ടൂർണമെന്റിനെത്തിയത്. ഈ മാസം 14 മുതൽ 28 വരെയാണ് ഓസ്ട്രേലിയൻ ഓപ്പണ്‍. നിലവിലെ പുരുഷ ചാന്പ്യൻ നൊവാക് ജോക്കോവിച്ചും പരിക്കിന്റെ പിടിയിലാണ്.