ബ്രസീലിയ: കാ​​ൽ​​പ്പ​​ന്ത് ലോ​​കം ക​​ണ്ട എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ത​​ന്ത്ര​​ജ്ഞ​​നും ക​​ളി​​ക്കാ​​ര​​നു​​മാ​​യ ബ്ര​​സീ​​ൽ ഇ​​തി​​ഹാ​​സം മാ​​രി​​യൊ സ​​ഗാ​​ല്ലൊ (92) അ​​ന്ത​​രി​​ച്ചു. ക​​ളി​​ക്കാ​​ര​​നാ​​യും മാ​​നേ​​ജ​​രാ​​യും ഫി​​ഫ ലോ​​ക​​ക​​പ്പ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ ആ​​ദ്യ വ്യ​​ക്തി​​യാ​​യി​​രു​​ന്നു സ​​ഗാ​​ല്ലൊ.

ക​​ളി​​യി​​ലെ സാ​​ങ്കേ​​തി​​ക അ​​വ​​ഗാ​​ഹ​​വും ബെ​​ഞ്ചി​​ലെ ആ​​ധി​​കാ​​രി​​ക​​ത​​യും മൂ​​ലം പ​​രി​​ശീ​​ല​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ‘ദ ​​പ്ര​​ഫ​​സ​​ർ’ എ​​ന്നാ​​യി​​രു​​ന്നു സ​​ഗാ​​ല്ലൊ​​യെ ക​​ളി​​ക്കാ​​ർ വി​​ശേ​​ഷി​​പ്പി​​ച്ചി​​രു​​ന്ന​​ത്. ബ്ര​​സീ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ അ​​ഞ്ച് ഫി​​ഫ ലോ​​ക​​ക​​പ്പി​​ൽ നാ​​ലി​​ലും സ​​ഗാ​​ല്ലൊ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടെ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത.

ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന​​ നി​​ല​​യി​​ൽ 1958, 1962 ലോ​​ക​​ക​​പ്പു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സ​​ഗാ​​ല്ലൊ, മാ​​നേ​​ജ​​രാ​​യി 1970 ലോ​​ക​​ക​​പ്പും കോ​​-ഓർഡി​​നേ​​റ്റ​​ർ/​​അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​രാ​​യി 1994 ലോ​​ക​​ക​​പ്പും നേ​​ടി. ഫി​​ഫ ലോ​​ക​​ക​​പ്പ് നാ​​ല് ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ ഏ​​ക താ​​ര​​മാ​​ണ് സ​​ലാ​​ല്ലൊ.

ബ്ര​​സീ​​ൽ നേ​​ടി​​യ 2002 ലോ​​ക​​ക​​പ്പി​​ൽ മാ​​ത്ര​​മാ​​ണ് പ​​ങ്കാ​​ളി​​ത്തം ഇ​​ല്ലാ​​തിരുന്നത്. ഒ​​രു ത​​വ​​ണ കോ​​പ്പ അ​​മേ​​രി​​ക്ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും (1997), ഫി​​ഫ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ​​സ് ക​​പ്പി​​ലും (1997) സ​​ഗാ​​ല്ലൊ​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ൽ ബ്ര​​സീ​​ൽ മു​​ത്തം​​വ​​ച്ചു എ​​ന്ന​​തും ച​​രി​​ത്രം.

പെ​​ലെ​​യ്ക്കു മു​​ക​​ളി​​ൽ !

ക​​ളി​​ക്കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ ഫി​​ഫ ലോ​​ക​​ക​​പ്പ് മൂ​​ന്ന് ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി​​യ ഏ​​ക താ​​ര​​മാ​​ണ് പെ​​ലെ. പെ​​ലെ നേ​​ടി​​യ മൂ​​ന്ന് ലോ​​ക​​ക​​പ്പി​​ലും (1958, 1962, 1970) സ​​ഗാ​​ല്ലൊ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ച്ചാ​​ൽ ആ ​​മൂ​​ന്ന് ലോ​​ക​​ക​​പ്പി​​ലും പെ​​ലെ​​യെ​​ക്കാ​​ളും പ​​ങ്കു​​ള്ള വ്യ​​ക്തി സ​​ഗാ​​ല്ലൊ​​യാ​​യി​​രു​​ന്നു എ​​ന്നു വ്യ​​ക്ത​​മാ​​കും.

1958 ലോ​​ക​​ക​​പ്പി​​ൽ ബ്ര​​സീ​​ലി​​ന്‍റെ ച​​രി​​ത്രപു​​രു​​ഷ​​നാ​​യി അ​​വ​​ത​​രി​​ച്ച പെ​​ലെ 1962 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ചി​​ല്ല. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​തോ​​ടെ പെ​​ലെ സൈ​​ഡ് ബെ​​ഞ്ചി​​ലാ​​യി. 1958 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ വാ​​വ​​യും പെ​​ലെ​​യും ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ള്‌ ബ്ര​​സീ​​ലി​​ന്‍റെ അ​​ഞ്ചാം ഗോ​​ൾ സ​​ഗാ​​ല്ലൊ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു. 5-2നാ​​യി​​രു​​ന്നു ബ്ര​​സീ​​ൽ അ​​ന്ന് ഫൈ​​ന​​ലി​​ൽ സ്വീ​​ഡ​​നെ ത​​ക​​ർ​​ത്ത​​ത്.

വാ​​വ​​യ്ക്കും പെ​​ലെ​​യ്ക്കും പി​​ന്നി​​ൽ ലെ​​ഫ്റ്റ് വിം​​ഗി​​ൽ സ​​ഗാ​​ല്ലൊ​​യും റൈ​​റ്റ് വിം​​ഗി​​ൽ ഗാ​​രി​​ഞ്ച​​യു​​മാ​​യി​​രു​​ന്നു അ​​ന്ന​​ത്തെ ബ്ര​​സീ​​ൽ ടീ​​മി​​ൽ. 1962 ഫൈ​​ന​​ലി​​ൽ പെ​​ലെ​​യ്ക്കു പ​​ക​​രം വാ​​വ​​യ്ക്കൊ​​പ്പം ബ്ര​​സീ​​ൽ ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​ത് അ​​മാ​​രി​​ൽ​​ഡൊ​​യാ​​യി​​രു​​ന്നു. വിം​​ഗ് ആ​​ക്ര​​മ​​ണം പ​​തി​​വു​​പോ​​ലെ സ​​ഗാ​​ല്ലൊ​​യും ഗാ​​രി​​ഞ്ച​​യും. വാ​​വ​​യും അ​​മാ​​രി​​ൽ​​ഡൊ​​യും സി​​റ്റൊ​​യും ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ 3-1ന് ​​ചെ​​ക്കോ​​സ്ലോ​​വാ​​ക്യ​​യെ കീ​​ഴ​​ട​​ക്കി ബ്ര​​സീ​​ൽ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി.


1970 ലോ​​ക​​ക​​പ്പി​​ൽ സ​​ഗാ​​ല്ലൊ ബ്ര​​സീ​​ലി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു. പെ​​ലെ ഗോ​​ൾ നേ​​ടി​​യ ഫൈ​​ന​​ലി​​ൽ ബ്ര​​സീ​​ൽ 4-1ന് ​​ഇ​​റ്റ​​ലി​​യെ കീ​​ഴ​​ട​​ക്കി. അ​​തോ​​ടെ ക​​ളി​​ക്കാ​​ര​​നും മാ​​നേ​​ജ​​രു​​മാ​​യി ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടു​​ന്ന ആ​​ദ്യ ആ​​ൾ എ​​ന്ന നേ​​ട്ടം സ​​ഗാ​​ല്ലൊ​​യ്ക്കു സ്വ​​ന്തം.

38-ാം വ​​യ​​സി​​ലാ​​യി​​രു​​ന്നു മാ​​നേ​​ജ​​രാ​​യി സ​​ഗാ​​ല്ലൊ​​യു​​ടെ ലോ​​ക​​ക​​പ്പ് നേ​​ട്ടം. ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ര​​ണ്ടാ​​മ​​ത് പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന നേ​​ട്ട​​വും സ​​ഗാ​​ല്ലൊ​​യെ തേ​​ടി​​യെ​​ത്തി.

ലെ​​ഫ്റ്റ് വിം​​ഗി​​ലെ മി​​ന്ന​​ൽ​​പ്പി​​ണ​​ർ

ബ്ര​​സീ​​ൽ ആ​​ദ്യ​​ ര​​ണ്ട് ഫി​​ഫ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ഴും ലെ​​ഫ്റ്റ് വിം​​ഗ് ആ​​ക്ര​​മ​​ണം ന​​യി​​ച്ച​​ത് സ​​ഗാ​​ല്ലൊ​​യാ​​യി​​രു​​ന്നു. അ​​ഞ്ച​​ടി ആ​​റി​​ഞ്ച് മാ​​ത്ര​​മേ ഉ​​യ​​ര​​മു​​ള്ളെ​​ങ്കി​​ലും സ​​ഗാ​​ല്ലൊ അ​​തി​​വേ​​ഗ വിം​​ഗ് ആ​​ക്ര​​മ​​ണ​​ത്തി​​നു പേ​​രു​​കേ​​ട്ട താ​​ര​​മാ​​ണ്.

മി​​ക​​ച്ച സാ​​ങ്കേ​​തി​​ക തി​​ക​​വും ഡി​​ഫെ​​ൻ​​സ് മി​​ക​​വു​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തെ വ്യ​​ത്യ​​സ്ത​​നാ​​ക്കി​​യ​​ത്. ഡീ​​പ്പ് ഏ​​രി​​യ​​യി​​ൽ ഓ​​ടി​​ക്ക​​യ​​റു​​ന്ന സ​​ഗാ​​ല്ലൊ​​യാ​​യി​​രു​​ന്നു പെ​​ലെ​​യ്ക്കും വാ​​വ​​യ്ക്കും പ​​ന്ത് എ​​ത്തി​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​ വ​​ഹി​​ച്ച​​ത്.

ബ്ര​​സീ​​ലി​​നാ​​യി 33 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ സ​​ഗാ​​ല്ലൊ അ​​ഞ്ച് ഗോ​​ൾ നേ​​ടി. ക്ല​​ബ് ക​​രി​​യ​​റി​​ൽ ഫ്ളെ​​മെ​​ങ്കൊ, ബോ​​ത​​ഫോ​​ഗൊ എ​​ന്നി​​വ​​യ്ക്കു​​വേ​​ണ്ടി മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ച​​ത്. ഫ്ളെ​​മെ​​ങ്കൊ​​യ്ക്കു​​വേ​​ണ്ടി 217 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 30 ഗോ​​ളും, ബോ​​ത​​ഫോ​​ഗൊ​​യ്ക്കു​​വേ​​ണ്ടി 115 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 46 ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി.

പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന നി​​ല​​യി​​ൽ 1239 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി. അ​​തി​​ൽ 558 ജ​​യ​​വും 355 സ​​മ​​നി​​ല​​യും നേ​​ടി. 45.04 ആ​​ണ് പ​​രി​​ശീ​​ല​​ക​​ൻ എ​​ന്ന​​ നി​​ല​​യി​​ൽ സ​​ഗാ​​ല്ലൊ​​യു​​ടെ വി​​ജ​​യശ​​ത​​മാ​​നം.

യൂ​​ൾ റി​​മേ

1970ൽ ​​മൂ​​ന്നാം വ​​ട്ട​​വും ബ്ര​​സീ​​ൽ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​തോ​​ടെ യൂ​​ൾ റി​​മേ ക​​പ്പ് എ​​ന്നെ​​ന്നേ​​ക്കു​​മാ​​യി സ്വ​​ന്ത​​മാ​​ക്കി. റി​​യോ ഡി ​​ജെ​​നീ​​റോ​​യി​​ലെ ബ്ര​​സീ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ന്‍റെ ആ​​സ്ഥാ​​ന​​ത്ത് പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്ന ഈ ​​ക​​പ്പ് 1983 ഡി​​സം​​ബ​​ർ 19ന് ​​മോ​​ഷ്ടി​​ക്ക​​പ്പെ​​ട്ടു. പി​​ന്നീ​​ട് ഈ ​​ക​​പ്പ് ക​​ണ്ടെ​​ടു​​ക്കാ​​നാ​​യി​​ല്ല. ക​​പ്പ് മോ​​ഷ്ടി​​ച്ച​​വ​​ർ ഉ​​രു​​ക്കി സ്വ​​ർ​​ണാ​​ക്കി​​യെ​​ന്ന് പ​​റ​​യ​​പ്പെ​​ടു​​ന്നു. ബ്ര​​സീ​​ൽ ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​ൻ റി​​മെ ക​​പ്പി​​നെ അ​​നു​​ക​​രി​​ച്ച് വേ​​റൊ​​രു ക​​പ്പു​​ണ്ടാ​​ക്കിയാണ് പ്ര​​ശ്നം പ​​രി​​ഹ​​രി​​ച്ചത്.

മാ​​രി​​യൊ സ​​ഗാ​​ല്ലൊ

1931-2024

ഫി​​ഫ ലോ​​ക​​ക​​പ്പ് നേട്ടം:
1958 (കളിക്കാരൻ)
1962 (കളിക്കാരൻ)
1970 (മാ​​നേ​​ജ​​ർ)
1994 (കോ​​ഡി​​നേ​​റ്റ​​ർ)