കോ​​ഴി​​ക്കോ​​ട്: ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്ര​​തി​​നി​​ധി​​ക​​ളാ​​യ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ഇ​​റ​​ങ്ങി​​യ ഗോ​​കു​​ലം വ​​നി​​ത​​ക​​ൾ 8-0ന് ​​സ്പോ​​ർ​​ട്സ് ഒ​​ഡീ​​ഷ​​യെ ത​​ക​​ർ​​ത്തു.

ഗോ​​കു​​ല​​ത്തി​​നാ​​യി സൗ​​മ്യ (45’, 50’), ഫ​​സി​​ല ഇ​​ക്വാ​​പ്ത് (33’, 38’), അ​​ഞ്ജു ത​​മാ​​ങ് (12’, 90+4’) എ​​ന്നി​​വ​​ർ ഇ​​ര​​ട്ടഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. സ​​ന്ധ്യ രം​​ഗ​​നാ​​ഥ​​നാ​​ണ് (4’) ഗോ​​കു​​ലം കേ​​ര​​ള​​യു​​ടെ ഗോ​​ൾ വേ​​ട്ട​​യ​​്ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്. അ​​സേം റോ​​ജ ദേ​​വി​​യും (23’) സ്കോ​​ർ​​ ബോ​​ർ​​ഡി​​ൽ ഇ​​ടം​​പി​​ടി​​ച്ചു.


ലീ​​ഗി​​ൽ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി. മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത് പോ​​യി​​ന്‍റ് വീ​​തം നേടി ഒ​​ഡീ​​ഷ, കി​​ക്സ്റ്റാ​​ർ​​ട്ട് ടീ​​മു​​ക​​ളാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ​​ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ൽ.