ദേവഗിരി ജയിച്ചു
Friday, January 5, 2024 11:46 PM IST
കാഞ്ഞങ്ങാട്: ഒന്‍പതാമത് ക്രൈസ്റ്റ് ട്രോഫി ഓൾ കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോളിൽ ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിന് ആദ്യജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ദേവഗിരി 33-10ന് രാജാസ് എച്ച്എസ്എസ് നീലേശ്വറിനെ തോൽപ്പിച്ചു. പെണ്‍കുട്ടികളിൽ ചന്ദനയ്ക്കാംപാറ ചെറുപുഷ്പം എച്ച്എസ്എസ് 23-16ന് ജിഎച്ച്എസ്എസ് പള്ളിക്കുന്നിനെ കീഴടക്കി.