നദാൽ ക്വാർട്ടറിൽ
Thursday, January 4, 2024 10:45 PM IST
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് പുരുഷ സിംഗിൾസിൽ സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ ക്വാർട്ടറിൽ.
ഓസ്ട്രേലിയയുടെ ജേസണ്‍ കുബ്ലറിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് നദാൽ അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 6-1, 6-2. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജോർദാൻ തോംസണ്‍ ആണ് നദാലിന്റെ എതിരാളി.
രണ്ടാം സീഡായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, ഓസ്ട്രേലിയയുടെ റിങ്കി ഹിജികത എന്നിവരും ക്വാർട്ടറിൽ പ്രവേശിച്ചു.
വനിതാ സിംഗിൾസിൽ ജാപ്പനീസ് താരം നവോമി ഒസാക്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി ക്വാർട്ടറിൽ പ്രവേശിച്ച ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ ക്വാർട്ടറിൽ തോറ്റു.
മൂന്നാം സീഡായ ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോയാണ് പ്ലീഷ്കോവയെ തോൽപ്പിച്ചത്. സ്കോർ: 6-2, 4-6, 6-3. ഒന്നാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്ക, രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിന, അഞ്ചാം സീഡായ റഷ്യയുടെ ഡാരിയ കസത്കിന തുടങ്ങിയവരും ക്വാർട്ടറിൽ ഇടം പിടിച്ചു.