റൂണ് ക്വാർട്ടറിൽ
Thursday, January 4, 2024 12:12 AM IST
ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്ൻ ഇന്റർനാഷണൽ ടെന്നീസ് പുരുഷ സിംഗിൾസിൽ ഒന്നാം സീഡായ ഡെന്മാർക്കിന്റെ ഹോൾഗർ റൂണ് ക്വാർട്ടറിൽ.
പ്രീക്വാർട്ടറിൽ റഷ്യയുടെ അലക്സാണ്ടർ ഷെവ്ചെങ്കോയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് റൂണ് അവസാന എട്ടിൽ ഇടംപിടിച്ചത്. സ്കോർ: 6-4, 5-7, 6-2.