ജയം, ഓസീസിനു പരന്പര
Saturday, December 30, 2023 12:26 AM IST
മെൽബൺ: ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിലുള്ള പാക്കിസ്ഥാനെതിരായ പരന്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്ന് മത്സര പരന്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ചാണ് ഓസീസിന്റെ ഈ നേട്ടം. രണ്ടാം ടെസ്റ്റിൽ 79 റണ്‍സിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഓസ്ട്രേലിയ 318, 262. പാക്കിസ്ഥാൻ 264, 237.
രണ്ട് ഇന്നിംഗ്സിലുമായി 10 വിക്കറ്റും 29 റണ്‍സും നേടിയ പാറ്റ് കമ്മിൻസാണ് പ്ലെയർ ഓഫ് ദ മാച്ച്. 317 റണ്‍സ് ലക്ഷ്യത്തോടെ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽ രണ്ടിന് 110 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു.