ഐ​​​പി​​​എ​​​ൽ ട്വ​​​ന്‍റി-20 ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വി​​​ല​​​യേ​​​റി​​​യ താ​​​രം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പേ​​​സ​​​ർ മി​​​ച്ച​​​ൽ സ്റ്റാ​​​ർ​​​ക്ക് സ്വ​​​ന്ത​​​മാ​​​ക്കി.

ഡി​​​സം​​​ബ​​​ർ 19ന് ​​​ദു​​​ബാ​​​യി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ 2024 ഐ​​​പി​​​എ​​​ൽ ലേ​​​ല​​​ത്തി​​​ൽ കോ​​​ൽ​​​ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്സ് 24.75 കോ​​​ടി രൂ​​​പ​​​യ്ക്ക് സ്റ്റാ​​​ർ​​​ക്കി​​​നെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്.

ഐ​​​പി​​​എ​​​ൽ 2024 സീ​​​സ​​​ണി​​​ൽ ഫൈ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും സ്റ്റാ​​​ർ​​​ക്ക് ക​​​ളി​​​ക്കും എ​​​ന്നു​​​ള്ള സ​​​ങ്ക​​​ൽ​​​പ്പ​​​ത്തി​​​ൽ ക​​​ണ​​​ക്ക് കൂ​​​ട്ടി​​​യാ​​​ൽ, ഓ​​​സീ​​​സ് പേ​​​സ​​​ർ എ​​​റി​​​യു​​​ന്ന ഓ​​​രോ പ​​​ന്തി​​​ന്‍റെ​​​യും മ​​​തി​​​പ്പ് വി​​​ല ആ​​​റ് ല​​​ക്ഷം രൂ​​​പ​​​യാ​​​ണ്. ഒ​​​രു സീ​​​സ​​​ണി​​​ൽ ഫൈ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​തൊ​​​രു ഫ്രാ​​​ഞ്ചൈ​​​സി​​​യും 17 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് പ​​​ര​​​മാ​​​വ​​​ധി ക​​​ളി​​​ക്കു​​​ക.


2024 ലേ​​​ല​​​ത്തി​​​ൽ സ​​​ണ്‍റൈ​​​സേ​​​ഴ്സ് ഹൈ​​​ദ​​​രാ​​​ബാ​​​ദ് 20.50 കോ​​​ടി രൂ​​​പ​​​യ്ക്ക് ഓ​​​സീ​​​സ് പേ​​​സ​​​ർ പാ​​​റ്റ് ക​​​മ്മി​​​ൻ​​​സി​​​നെ സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​താ​​​ണ് ഐ​​​പി​​​എ​​​ൽ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വി​​​ല​​​യേ​​​റി​​​യ ര​​​ണ്ടാ​​​മ​​​ത്തെ ലേ​​​ലം. ഈ ​​​ര​​​ണ്ട് ലേ​​​ല​​​വും അ​​​ര​​​ങ്ങേ​​​റി​​​യ​​​ത് 2023ലും.