ബാസ്കറ്റ് ആവേശം
Wednesday, December 27, 2023 11:33 PM IST
മഞ്ചേരി: 47-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന് മഞ്ചേരിയിൽ ആവേശത്തുടക്കം. നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി വനിതാ വിഭാഗത്തിൽ കണ്ണൂർ, ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, കോഴിക്കോട് ടീമുകൾ ആദ്യ മത്സരങ്ങളിൽ ജയം സ്വന്തമാക്കി.
പുരുഷ വിഭാഗത്തിൽ തിരുവനന്തപുരം, കാസർഗോഡ്, കോട്ടയം, എറണാകുളം ടീമുകളും ആദ്യ റൗണ്ടിൽ ജയം നേടി.