ഫോട്ടോഗ്രഫറായി അലീസ ഹീലി
Monday, December 25, 2023 12:35 AM IST
മുംബൈ: ട്രോഫിയുമായി ഹർമൻപ്രീത് കൗറും സംഘവും നടത്തിയ ഇന്ത്യയുടെ ചരിത്ര വിജയാഘോഷം കാമറയിൽ പകർത്താനെത്തിയ ആളെ കണ്ട് ഞെട്ടി ആരാധകർ. ഓസ്ട്രേലിയൻ ക്യാപ്റ്റൻ അലീസ ഹീലിയാണ് ഫോട്ടോഗ്രഫറായത്.
ഇന്ത്യ-ഓസ്ട്രേലിയ വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിക്കുന്നത്. ഈ തോൽവിയുടെ വിഷമങ്ങൾ ഒന്നും കാണിക്കാതെയാണു ഹീലി ഇന്ത്യൻ ടീമിന്റെ വിജയാഘോഷം കാമറയിൽ പകർത്തിയത്.
“അത് എന്റെ ക്യാമറ ആയിരുന്നില്ല. അവർ കാമറാമാൻമാരെ അവിടെനിന്നു മാറ്റിയിരുന്നു. അതിനാൽ അവരിൽ ഒരാളുടെ കാമറ ഉപയോഗിച്ച് ചിത്രം പകർത്തുകയായിരുന്നു. യാദൃഛികമായി ഞാൻ ഇന്ത്യൻ ടീമിന്റെ പകുതിയോളം പേരെ ഒഴിവാക്കിയാണ് ഫോട്ടോയെടുത്തത്, അതിനാൽ അവർ അത് ഉപയോഗിക്കുമെന്നു ഞാൻ കരുതുന്നില്ല’’- ഹീലി പിന്നീട് പറഞ്ഞു.