സമനില; ബ്ലാസ്റ്റേഴ്സ് നാളെ ഇറങ്ങും
Saturday, December 23, 2023 1:01 AM IST
കോൽക്കത്ത: ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന ഈസ്റ്റ്ബംഗാൾ-ഒഡീഷ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ. ഒഡീഷ അഞ്ചാമതും ഈസ്റ്റ് ബംഗാൾ ഏഴാമതുമാണ്.
നാളെ കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി പോരാട്ടം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. സ്വന്തം കാണികളുടെ മുന്നിൽ ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.
10 കളിയിൽ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഒരു കളി കുറവുള്ള മുംബൈ സിറ്റി 19 പോയിന്റുമായി നാലാമതാണ്. മുംബൈ ജയിച്ചാൽ ഒന്നാംസ്ഥാനത്തെത്തും. 20 പോയിന്റുള്ള എഫ്സി ഗോവയാണ് ഒന്നാമത്.