ബാസ്കറ്റ്ബോൾ: ഫൈനൽ ഇന്ന്
Friday, December 22, 2023 12:16 AM IST
കോട്ടയം: തലശേരിയിൽ നടക്കുന്ന പ്രഫ. ഇ. സന്ത്യനാഥ് മെമ്മോറിയൽ അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന്.
വനിതകളുടെ ഫൈനലിൽ കേരളാ പോലീസ്, മഹാത്മാഗാന്ധി സർവകലാശാലയെ നേരിടും. എസ്ബി കോളജ് ചങ്ങനാശേരിയും ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയും പുരുഷന്മാരുടെ ഫൈനലിൽ ഏറ്റുമുട്ടും.