വനിതകൾ കളത്തിൽ
Thursday, December 21, 2023 12:31 AM IST
മുംബൈ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കിയശേഷം ഇന്ത്യൻ വനിതകൾ ഇന്ന് പുതിയ പോരാട്ടത്തിന് ഇറങ്ങും. ഇന്ത്യ x ഓസ്ട്രേലിയ ഒരു മത്സര ടെസ്റ്റ് പരന്പര ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ നടക്കും.
ഇംഗ്ലീഷ് വനിതകൾക്കെതിരേ 347 റണ്‍സിന്റെ റിക്കാർഡ് ജയത്തിനുശേഷമാണ് ഇന്ത്യൻ സംഘം ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. വനിതാ ടെസ്റ്റ് ചരിത്രത്തിൽ റണ്‍സ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ ജയമാണ് ഇന്ത്യ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞയാഴ്ച നേടിയത്.