ക്യാപ്റ്റൻ ശ്രേയസ്
Friday, December 15, 2023 12:07 AM IST
കോൽക്കത്ത: ഐപിഎൽ 2024ൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യർ നയിക്കും. പരിക്കിനെത്തുടർന്ന് 2023 സീസണിൽ ശ്രേയസ് അയ്യർ ഐപിഎല്ലിൽ കളിച്ചില്ല.
കഴിഞ്ഞ സീസണിൽ കെകെആറിനെ നയിച്ച നിതീഷ് റാണ 2024 സീസണിൽ വൈസ് ക്യാപ്റ്റനാകും. 2022 ഐപിഎൽ ലേലത്തിൽ 12.25 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യറിനെ കോൽക്കത്ത സ്വന്തമാക്കിയത്.