ദു​​ബാ​​യ്: മീ​​ഡി​​യം പേ​​സ​​ർ രാ​​ജ് ലിം​​ബാ​​നി​​യു​​ടെ മി​​ന്നും ബൗ​​ളിം​​ഗ് മി​​ക​​വി​​ൽ അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ സെ​​മി​​യി​​ൽ. ഗ്രൂ​​പ്പ് എ​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ളി​​നെ 10 വി​​ക്ക​​റ്റി​​നു ത​​ക​​ർ​​ത്താ​​ണ് ഇ​​ന്ത്യ​​ൻ കൗ​​മാ​​ര സം​​ഘം സെ​​മി ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സ്കോ​​ർ: നേ​​പ്പാ​​ൾ 22.1 ഓ​​വ​​റി​​ൽ 52. ഇ​​ന്ത്യ 7.1 ഓ​​വ​​റി​​ൽ 57/0.

9.1 ഓ​​വ​​റി​​ൽ 13 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ബ​​റോ​​ഡ​​ക്കാ​​ര​​ൻ രാ​​ജ് ലിം​​ബാ​​നി​​യു​​ടെ മി​​ക​​വി​​ലാ​​ണ് ഇ​​ന്ത്യ നേ​​പ്പാ​​ളി​​നെ 52 റ​​ണ്‍​സി​​നു ചു​​രു​​ട്ടി​​ക്കെ​​ട്ടി​​യ​​ത്. ആ​​രാ​​ധ്യ ശു​​ക്ല ര​​ണ്ടും അ​​ർ​​ഷി​​ൻ കു​​ൽ​​ക്ക​​ർ​​ണി ഒ​​രു വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി.

നേ​​പ്പാ​​ൾ ഇ​​ന്നിം​​ഗ്സി​​ലെ ഒ​​രു ബാ​​റ്റ​​ർ​​ക്കും ര​​ണ്ട​​ക്കം കാ​​ണാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ 43 പ​​ന്തി​​ൽ ല​​ക്ഷ്യം ക​​ണ്ടു. 13 പ​​ന്തി​​ൽ 13 റ​​ണ്‍​സു​​മാ​​യി ആ​​ദ​​ർ​​ശ് സിം​​ഗും 30 പ​​ന്തി​​ൽ 43 റ​​ണ്‍​സു​​മാ​​യി അ​​ർ​​ഷി​​ൻ കു​​ൽ​​ക്ക​​ർ​​ണി​​യും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇ​​ന്ത്യ ഗ്രൂ​​പ്പ് എ ​​ര​​ണ്ടാം സ്ഥാ​​ന​​ത്തോ​​ടെ​​യാ​​ണ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. പാ​​ക്കി​​സ്ഥാ​​ൻ ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു.


ലിം​​ബാ​​നി​​ക്ക് റി​​ക്കാ​​ർ​​ഡ്

13 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ രാ​​ജ് ലിം​​ബാ​​നി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്. അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ബൗ​​ളിം​​ഗാ​​ണ് ലിം​​ബാ​​നി​​യു​​ടെ 7/13. 2003 അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഇ​​ർ​​ഫാ​​ൻ പ​​ഠാ​​ൻ 7.5 ഓ​​വ​​റി​​ൽ 16 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​ന്പ​​ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് റി​​ക്കാ​​ർ​​ഡ്. പ​​ഠാ​​ന്‍റെ 7.5-3-16-9 ആ​​ണ് അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന​​ത്തി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ്.

പു​​രു​​ഷ അ​​ണ്ട​​ർ 19 മി​​ക​​ച്ച ബൗ​​ളിം​​ഗി​​ൽ ലോ​​ക​​ത്തി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തും രാ​​ജ് ലിം​​ബാ​​നി എ​​ത്തി. 2018ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ലോ​​യ്ഡ് പോ​​പ്പ് 35 റ​​ണ്‍​സി​​ന് എ​​ട്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്.