ദേശീയ സീനിയർ ബാസ്കറ്റ്ബോൾ : രണ്ടാമൻ കേരളം
Monday, December 11, 2023 2:43 AM IST
ലുധിയാന: ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള വനിതകൾക്ക് രണ്ടാം സ്ഥാനം. നിലവിലെ ചാന്പ്യന്മാരായ ഇന്ത്യൻ റെയിൽവേസിനോട് കേരളം ഫൈനലിൽ 80-50നു പരാജയപ്പെട്ടു.
73-ാം ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ ആദ്യക്വാർട്ടറിൽ കേരളം 21-12ന് ലീഡ് നേടിയിരുന്നു. എന്നാൽ, ആ തുടക്കം മുതലാക്കാൻ കേരളത്തിനു സാധിച്ചില്ല. ഇന്ത്യൻ റെയിൽവേസിനായി പൂനം ചതുർവേദി 23ഉം പുഷ്പ സെന്റിൽ കുമാർ 15ഉം പോയിന്റ് നേടി.
കേരളത്തിനായി അനീഷ ക്ലീറ്റസ് 15ഉം സൂസൻ ഫ്ലോറന്റീന, ആർ. ശ്രീകല എന്നിവർ 10 പോയിന്റ് വീതവും ബാസ്കറ്റിലാക്കി. കഴിഞ്ഞ വർഷവും കേരളം ഫൈനലിൽ പഞ്ചാബിനു മുന്നിൽ മുട്ടുമടക്കിയിരുന്നു.
കേരള ടീം: ഗ്രിമ മെർലിൻ വർഗീസ് (ക്യാപ്റ്റൻ), അനീഷ ക്ലീറ്റസ്, ആർ. ശ്രീകല, കവിത ജോസ്, ഇ.കെ. അമൃത, സൂസൻ ഫ്ലോറന്റീന (കെഎസ്ഇബി), ചിപ്പി മാത്യു, വി.ജെ. ജയലക്ഷ്മി, ജോമ ജെജോ (കേരള പോലീസ്), ആർ. അഭിരാമി (മാർ ഇവാനിയോസ് തിരുവനന്തപുരം), ഒലിവിയ ടി. ഷൈബു (അസംപ്ഷൻ കോളജ് ചങ്ങനാശേരി), ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് കോളജ് ഇരിഞ്ഞാലക്കുട).
കോച്ച്: കെ. വിപിൻ. മാനേജർ: പി.ആർ. സൂര്യ.