വിൻഡീസിനു പരന്പര
Monday, December 11, 2023 2:43 AM IST
ബാർബഡോസ്: മഴ രസംകൊല്ലിയായി എത്തിയ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനു ജയം. ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന ക്രിക്കറ്റിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വെസ്റ്റ് ഇൻഡീസ് നാലു വിക്കറ്റിന് ജയിച്ചു.
മൂന്നു മത്സര പരന്പര വിൻസീഡ് 2-1ന് പരന്പര സ്വന്തമാക്കി. 2007നുശേഷം ആദ്യമായാണ് ഇംഗ്ലണ്ടിനെതിരേ വിൻഡീസ് ഏകദിന പരന്പര നേടുന്നത്. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരേ വിൻഡീസ് ഏകദിന പരന്പര സ്വന്തമാക്കുന്നത് 1998നുശേഷമാദ്യവും. സ്കോർ: ഇംഗ്ലണ്ട് 206/9 (40). വെസ്റ്റ് ഇൻഡീസ്: 191/6 (31.4).
മഴമൂലം രണ്ടു മണിക്കൂർ വൈകിയ മത്സരം 40 ഓവറായി വെട്ടിച്ചുരുക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് കഴിഞ്ഞതോടെ വീണ്ടും മഴയെത്തി. അതോടെ വെസ്റ്റ് ഇൻഡീസിനുള്ള വിജയ ലക്ഷ്യം 34 ഓവറിൽ 188 റണ്‍സായി നിർണയിച്ചു.