2029 ലോക അത്ലറ്റിക്സിനായി ഇന്ത്യ
Monday, December 4, 2023 1:24 AM IST
മുംബൈ: ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ 2029 എഡിഷന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്ത്.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ 2027 എഡിഷനുവേണ്ടിയായിരുന്നു ഇന്ത്യ രംഗത്തുണ്ടായിരുന്നത്. എന്നാൽ, അതു വേണ്ടെന്നുവച്ചശേഷം 2029നായുള്ള ശ്രമത്തിലാണ്.
2023 ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ഓഗസ്റ്റിൽ അരങ്ങേറിയിരുന്നു. 2025 ചാന്പ്യൻഷിപ്പിന്റെ വേദി ടോക്കിയോയാണ്. ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ് ജപ്പാനിൽ അരങ്ങേറുന്നത് ഇത് മൂന്നാം തവണയാണ്.