മുംബൈ: ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ലി​​​ൽ​​​നി​​​ന്നു ത​​​ഴ​​​യ​​​പ്പെ​​​ട്ട സ്പി​​​ന്ന​​​ർ യു​​​സ്വേ​​​ന്ദ്ര ചാ​​​ഹ​​​ലി​​​നെ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ള്ള ടീ​​​മി​​​ലേ​​​ക്കും പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല. ടീം ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ ചാ​​​ഹ​​​ലൊ​​​രു ഇ​​​മോ​​​ജി പോ​​​സ്റ്റ് ചെ​​​യ്തു. ചി​​​രി​​​ക്കു​​​ന്ന ഒ​​​രു സ്മൈ​​​ലി​​​യാ​​​യി​​​രു​​​ന്നു അ​​​ത്.


ചാ​​​ഹ​​​ലി​​​ന്‍റെ സ്മൈ​​​ലി ഇ​​​മോ​​​ജി​​​ക്കു വി​​​വി​​​ധ മാ​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നാ​​​ണ് ആ​​​രാ​​​ധ​​​ക​​​രു​​​ടെ ക​​​ണ്ടെ​​​ത്ത​​​ൽ. ചാ​​​ഹ​​​ലി​​​നെ ത​​​ഴ​​​ഞ്ഞ സെ​​​ല​​​ക്ട​​​ർ​​​മാ​​​ർ ര​​​വി ബി​​​ഷ്ണോ​​​യ്, വാ​​​ഷിം​​​ഗ്ട​​​ണ്‍ സു​​​ന്ദ​​​ർ, അ​​​ക്ഷ​​​ർ പ​​​ട്ടേ​​​ൽ എ​​​ന്നി​​​വ​​​രെ​​​യാ​​​ണു സ്പി​​​ന്ന​​​ർ​​​മാ​​​രാ​​​യി ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.