സൂര്യയെ കാത്ത് റിക്കാർഡ്
Wednesday, November 22, 2023 12:30 AM IST
ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നതു രണ്ടു റിക്കാർഡുകളാണ്.
അടുത്ത മത്സരത്തിൽ 159 റണ്‍സടിച്ചാൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടം സൂര്യകുമാറിന്റെ പേരിലാകും.
രണ്ട് ഇന്നിംഗ്സുകളിൽനിന്ന് ഇത്രയും റണ്‍സ് നേടിയാൽ നിലവിലെ റിക്കാർഡിനൊപ്പവും സൂര്യയെത്തും. 52 ഇന്നിംഗ്സിൽനിന്ന് 2000 റണ്‍സ് നേടിയ പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും പേരിലാണ് നിലവിൽ ഈ റിക്കാർഡ്.
അടുത്ത അഞ്ച് ഇന്നിംഗ്സിൽനിന്ന് ഈ നേട്ടം കൈവരിച്ചാൽ വേഗത്തിൽ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്.