ട്വന്റി20 ക്രിക്കറ്റ്: ടിക്കറ്റ് വില്പന തുടങ്ങി
Wednesday, November 22, 2023 12:30 AM IST
തിരുവനന്തപുരം: ഈ മാസം 26ന് കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനുള്ള ഓണ്‍ലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.
പേടിഎം ഇൻസൈഡർ വഴിയാണ് ഓണ്‍ലൈൻ വില്പന. സിനിമാ താരം കീർത്തി സുരേഷ് ഓണ്‍ലൈൻ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു.
ടെറസ് ലെവലിന് 2000 രൂപയും ലോവർ ലെവലിന് 750 രൂപയുമാണ് നിരക്ക്. എക്സിക്യൂട്ടീവ് പവലിയൻ 5000 രൂപ, റോയൽ പവലിയൻ 10,000 രൂപ. വിദ്യാർഥികൾക്ക് 375 രൂപയ്ക്ക് ടിക്കറ്റുകൾ വാങ്ങാം. പ്രവേശനത്തിനായി വിദ്യാർഥികൾ അവരുടെ ഫോട്ടോ ഐഡി കാർഡ് ടിക്കറ്റിനൊപ്പം സ്റ്റേഡിയം ഗേറ്റിൽ കാണിക്കണം.