ട്വന്റി20 ക്രിക്കറ്റ്:വാർണറില്ല
Wednesday, November 22, 2023 12:30 AM IST
സിഡ്നി: ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരന്പരയിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കില്ല. ലോകകപ്പിൽ ഓസ്ട്രേലിയയുടെ മുൻനിര റണ്‍വേട്ടക്കാരനായിരുന്ന വാർണർ നാട്ടിലേക്കു മടങ്ങുമെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.
വാർണർ പിന്മാറിയതോടെ ഓൾറൗണ്ടർ ആരോണ്‍ ഹാർഡിയെ 15 അംഗ ടീമിലേക്കു വിളിച്ചിട്ടുണ്ട്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ഓൾറൗണ്ടർമാരായ കാമറൂണ്‍ ഗ്രീൻ, മിച്ചൽ മാർഷ് എന്നിവരും പരന്പരയ്ക്കില്ല. ഇവരും നാട്ടിലേക്കു മടങ്ങും.
അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ മാത്യു വേഡാണു നയിക്കുന്നത്. ലോകകപ്പിൽ കളിച്ച ഏഴു താരങ്ങളും റിസർവിലായിരുന്ന തൻവീർ സംഗയും ടീമിലുണ്ട്.
ഓസ്ട്രേലിയൻ ടീം: മാത്യു വേഡ് (ക്യാപ്റ്റൻ), ആരോണ്‍ ഹാർഡി, ജേസണ്‍ ബെഹ്റൻദോർഫ്, സീൻ ആബട്ട്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഗ, മാറ്റ് ഷോർട്ട്, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്നിസ്, കെയ്ൻ റിച്ചാർഡ്സണ്, ആദം സാംപ.