ഗോകുലം തോറ്റു
Monday, November 20, 2023 12:58 AM IST
ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്കു തോൽവി. എവേ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളിന് ഷില്ലോംഗ് ലജോംഗ് ഗോകുലത്തെ പരാജയപ്പെടുത്തി. തോൽവിയോടെ ഗോകുലം മൂന്നാം സ്ഥാനത്തായി.