സമ്മർദമില്ല: രോഹിത്
Sunday, November 19, 2023 12:21 AM IST
അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ന് ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്പോൾ ടീമിനു സമ്മർദങ്ങളൊന്നുമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ.
ഐപിഎൽ മുതൽ ഓരോ കളിക്കാരുടെയും പ്രകടനം വിലയിരുത്തി, ഓരോരുത്തർക്കും പറ്റുന്ന കർത്തവ്യം കൃത്യമായി നൽകിയാണ് ടീമിനെ രൂപപ്പെടുത്തിയത്.
സമ്മർദത്തിൽ പുതുമയില്ല. ലോകകപ്പ് ജയിക്കുക എന്നത് സന്തോഷകരമായ അനുഭവമാണ്. തുടർച്ചയായ 10 ജയത്തിലൂടെ ഇവിടെവരെ എത്തി. ഇതുവരെ നടത്തിയ പ്രകടനം തുടരുകയാണ് ലക്ഷ്യം. അതിനായി ടീം സജ്ജമാണ്. മത്സരത്തിന്റെ ദിനത്തിൽ മാത്രമേ ടീമിനെ കുറിച്ചും പിച്ചിനെ കുറിച്ചും കൃത്യമായി അറിയാൻ സാധിക്കൂ. നിലവിലുള്ള പിച്ചില്‍ പച്ചപ്പുണ്ടെന്നും രോഹിത് പറഞ്ഞു.