ബാബര്‍ അസം നായകസ്ഥാനം രാജിവച്ചു
Thursday, November 16, 2023 1:48 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ സ്റ്റാര്‍ ബാറ്റര്‍ ബാബർ അസം ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റില്നിന്നുമുള്ള ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു.
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന് സെമിയില്‍ പ്രവേശിക്കാനായിരുന്നില്ല. ബാബറിന്റെ നായകത്വത്തിന് കീഴില്‍ പാക്കിസ്ഥാന് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടീമിന്റെ പ്രകടനത്തോടൊപ്പം ബാബറിനു ലോകകപ്പില്‍ മികവ് പ്രകടിപ്പിക്കാനായില്ല.
പുതിയ ക്യാപറ്റന്മാര്
ബാബര്‍ അസാം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെ മൂന്നു ഫോര്‍മാറ്റിലേക്കും പുതിയ ക്യാപ്റ്റന്മാരെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടെസ്റ്റില്‍ ഷാന്‍ മസൂദും ട്വന്റി 20യില്‍ ഷഹീന് അഫ്രീദിയും ടീമിനെ നയിക്കും. ഏകദിന ടീമിന്റെ ക്യാപ്റ്റനെ പിന്നീട് തീരുമാനിക്കും.