ജൂണിയർ ബോൾ ബാഡ്മിന്റൺ: കൊല്ലം, എറണാകുളം ചാമ്പ്യന്മാർ
Wednesday, November 15, 2023 2:44 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കരയിൽ നടന്ന 55-ാമത് സംസ്ഥാന ജൂണിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കൊല്ലം ജില്ലയും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ലയും ചാമ്പ്യന്മാരായി.
ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവുമാണ് രണ്ടാം സ്ഥാനത്ത്. സമാപന സമ്മേളനം പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു ഉദ്ഘാടനം ചെയ്തു.