ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ൽ എ​​​ല്ലാ ടീ​​​മു​​​ക​​​ളും പ​​​ര​​​സ്പ​​​രം ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന ത​​​ര​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ്. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഇ​​​ന്ത്യ ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ലെ ആദ്യ എ​​​ട്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ എ​​​ട്ടും ജ​​​യി​​​ച്ചു. ഈ ​​​ഫോ​​​ർ​​​മാ​​​റ്റി​​​ൽ ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന ആ​​​ദ്യ ടീ​​​മാ​​​ണ് ഇ​​​ന്ത്യ. ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ വി​​​ജ​​​യ​​​ക്കു​​​തി​​​പ്പി​​​നു പി​​​ന്നി​​​ലെ കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്...

സൂ​​​പ്പ​​​ർ​​​ഹി​​​റ്റ് തു​​​ട​​​ക്കം

ഏ​​​ക​​​ദി​​​ന ടീ​​​മി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ത്ത​​​ശേ​​​ഷം രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ണ്; ത​​​ക​​​ർ​​​പ്പ​​​ൻ തു​​​ട​​​ക്കം സ​​​മ്മാ​​​നി​​​ക്കു​​​ക. ടോ​​​പ് ഓ​​​ർ​​​ഡ​​​ർ ബാ​​​റ്റ​​​ർ​​​മാ​​​ർ സ്വാ​​​ത​​​ന്ത്ര​​​ത്തോ​​​ടെ ക​​​ളി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു രോ​​​ഹി​​​ത്തി​​​ന്‍റെ പ​​​ക്ഷം. മി​​​ന്നും തു​​​ട​​​ക്ക​​​ത്തി​​​ലൂ​​​ടെ രോ​​​ഹി​​​ത് പി​​​ന്നാ​​​ലെ വ​​​രു​​​ന്ന ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു ക​​​ള​​​മൊ​​​രു​​​ക്കും.

ലോ​​​ക​​​ക​​​പ്പി​​​ൽ രോ​​​ഹി​​​ത്തിന്‍റെ ഈ ​​​ശൈ​​​ലി പ​​​ര​​​കോ​​​ടി​​​യി​​​ലെ​​​ത്തി​​​യെ​​​ങ്കി​​​ലും, മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ണ് രോ​​​ഹി​​​ത് ഈ ​​​രീ​​​തി വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്നു കാ​​​ണാം. ഓ​​​പ്പ​​​ണിം​​​ഗി​​​ൽ മെ​​​ല്ലെ​​​ത്തു​​​ട​​​ങ്ങി ക​​​ത്തി​​​ക്ക​​​യ​​​റു​​​ന്ന ശൈ​​​ലി​​​യാ​​​ണു മു​​​ന്പു രോ​​​ഹി​​​ത് സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ ആ​​​ദ്യ പ​​​ന്തു മു​​​ത​​​ൽ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു മും​​​ബൈ താ​​​ര​​​ത്തി​​​ന്‍റെ ന​​​യം.

പവര്‍പ്ലേ ബൗളിംഗ്‌

ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് റ​​​ണ്ണ​​​ടി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ​​​ത്തെ പ​​​ത്തോ​​​വ​​​റി​​​ൽ ഫീ​​​ൽ​​​ഡ​​​ർ​​​മാ​​​രു​​​ടെ വി​​​ന്യാ​​​സം. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ 1.5 വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 54 റ​​​ണ്‍ ശ​​​രാ​​​ശ​​​രി​​​യി​​​ൽ ടീ​​​മു​​​ക​​​ൾ പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ സ്കോ​​​ർ ചെ​​​യ്തു. ഇ​​​വി​​​ടെ, ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ര്യം വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്.

ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് ശ്വാ​​​സം​​​വി​​​ടാ​​​ൻ ഇ​​​ന്ത്യ​​​ൻ ബൗ​​​ളിം​​​ഗ് സം​​​ഘം അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​റി​​​ല്ല. 4.07 റ​​​ണ്‍സാ​​​ണ് പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ബൗ​​​ളിം​​​ഗ് ശ​​​രാ​​​ശ​​​രി. അ​​​താ​​​യ​​​ത്, ആ​​​ദ്യ പ​​​ത്തോ​​​വ​​​റി​​​ൽ വി​​​ട്ടു​​​ന​​​ൽ​​​കി​​​യ​​​ത് ശ​​​രാ​​​ശ​​​രി 40 റ​​​ണ്‍സ് മാ​​​ത്രം.

മ​​​ധ്യ ഓ​​​വ​​​ർ ബൗ​​​ളിം​​​ഗ്

ര​​​ണ്ടു സ്പെ​​​ഷ​​​ലി​​​സ്റ്റ് സ്പി​​​ന്ന​​​ർ​​​മാ​​​രാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ലു​​​ള്ള​​​ത്- കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വും ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യും. പി​​​ച്ചി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി, ഉ​​​പ​​​ദ്വീ​​​പി​​​ൽ വെ​​​ള്ള​​​പ്പ​​​ന്തി​​​ൽ ഇ​​​ത്ര​​​യും മി​​​ക​​​വി​​​ൽ പ​​​ന്തെ​​​റി​​​യു​​​ന്ന സ്പി​​​ന്ന​​​ർ​​​മാ​​​ർ നി​​​ല​​​വി​​​ൽ ലോ​​​ക​​​ക​​​പ്പ് ക​​​ളി​​​ക്കു​​​ന്നി​​​ല്ല.

മ​​​ധ്യ ഓ​​​വ​​​റു​​​ക​​​ളി​​​ൽ ഇ​​​വ​​​ർ എ​​​തി​​​ർ ബാ​​​റ്റിം​​​ഗി​​​നെ വ​​​രി​​​ഞ്ഞു​​​മു​​​റു​​​ക്കും. പ​​​വ​​​ർ​​​പ്ലേ​​​യി​​​ൽ സീ​​​മ​​​ർ​​​മാ​​​ര്‍ അഴിച്ചുവിടുന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ശ്വാ​​​സ​​​മു​​​ട്ട​​​ലി​​​ൽ​​​നി​​​ന്ന് മു​​​ക്ത​​​രാ​​​കാ​​​ൻ കു​​​ൽ​​​ദീ​​​പും ജ​​​ഡേ​​​ജ​​​യും എ​​​തി​​​ർ ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്നി​​​ല്ല.

ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​രം ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യെ​​​ടു​​​ത്താ​​​ൽ, കു​​​ൽ​​​ദീ​​​പും ജ​​​ഡേ​​​ജ​​​യും ചേ​​​ർ​​​ന്നാ​​​ണ് കി​​​വീ​​​സ് ബാ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം ക​​​ടു​​​പ്പി​​​ച്ച​​​ത്. മ​​​ധ്യ ഓ​​​വ​​​റു​​​ക​​​ളി​​​ൽ ഇ​​​വ​​​ർ സൃ​​​ഷ്ടി​​​ക്കു​​​ന്ന സ​​​മ്മ​​​ർ​​​ദം, സ്റ്റാ​​​ർ പേ​​​സ​​​ർ ജ​​​സ്പ്രീ​​​ത് ബും​​​റ​​​യെ ഡെ​​​ത്ത് ഓ​​​വ​​​റു​​​ക​​​ളി​​​ലേ​​​ക്കു ക​​​രു​​​തി​​​വ​​​യ്ക്കാ​​​ൻ ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത്തി​​​നു ധൈ​​​ര്യം ന​​​ൽ​​​കും.

ബൂം ​​​ബൂം...

ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ തീ ​​​പാ​​​റും പ​​​ന്തു​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​ൻ ബൗ​​​ളിം​​​ഗി​​​ന്‍റെ ഹൈ​​​ലൈ​​​റ്റ്. ബും​​​റ​​​യു​​​ടെ പ​​​ന്ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണ് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ലെ മി​​​ക്ക ബാ​​​റ്റ​​​ർ​​​മാ​​​രും ശ്ര​​​മി​​​ച്ച​​​ത്. ലോ​​​ക​​​ക​​​പ്പി​​​ൽ ബും​​​റ​​​യെ​​​റി​​​ഞ്ഞ 383 പ​​​ന്തു​​​ക​​​ളി​​​ൽ 268 എ​​​ണ്ണ​​​വും ഡോ​​​ട്ട് ബോ​​​ളു​​​ക​​​ളാ​​​ണ്.

ആ​​​ദ്യ 10 ഓ​​​വ​​​റി​​​ലും ഡെ​​​ത്ത് ഓ​​​വ​​​റു​​​ക​​​ളി​​​ലും എ​​​തി​​​ർ ടീ​​​മി​​​ന്‍റെ റ​​​ണ്‍റേ​​​റ്റ് കു​​​റ​​​യാ​​​ൻ കാ​​​ര​​​ണം ബും​​​റ​​​യു​​​ടെ ഈ ​​​പ​​​ന്തു​​​ക​​​ളാ​​​ണ്. അ​​​ഞ്ചു മെ​​​യ്ഡ​​​ൻ ഓ​​​വ​​​റു​​​ക​​​ളും ബും​​​റ​​​യു​​​ടേ​​​താ​​​യു​​​ണ്ട്. ബും​​​റ​​​യെ ക​​​ളി​​​ക്കാ​​​തെ വി​​​ടു​​​ന്ന​​​വ​​​ർ മ​​​റ്റു ബൗ​​​ള​​​ർ​​​മാ​​​രി​​​ൽ​​​നി​​​ന്ന് റ​​​ണ്‍ നേ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു. ഇ​​​തോ​​​ടെ അ​​​വ​​​ർ​​​ക്കു വി​​​ക്ക​​​റ്റ് കി​​​ട്ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ കൂ​​​ടും.

ലോ​​​ക​​​ക​​​പ്പി​​​ൽ എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളും ക​​​ളി​​​ച്ച ബൗ​​​ള​​​ർ​​​മാ​​​രി​​​ൽ മി​​​ക​​​ച്ച ഇ​​​ക്കോ​​​ണ​​​മി​​​യു​​​ള്ള​​​തും ബും​​​റ​​​യ്ക്കാ​​​ണ് (3.65).