കോ​​​ൽ​​​ക്ക​​​ത്ത: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ൽ തോ​​​റ്റു​​​തു​​​ന്നം​​​പാ​​​ടി കി​​​ട​​​ന്ന ഇം​​​ഗ്ല​​​ണ്ടി​​​ന് ആ​​​ശ്വാ​​​സം. അ​​​വ​​​സാ​​​ന ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ 93 റ​​​ണ്‍സി​​​നു കീ​​​ഴ​​​ട​​​ക്കി നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ൾ മ​​​ട​​​ങ്ങി. പാ​​​ക്കി​​​സ്ഥാ​​​ന്‍റെ വി​​​ദൂ​​​ര സെ​​​മി ഫൈ​​​ന​​​ൽ സാ​​​ധ്യ​​​ത ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ത്ത് ആ​​​ദ്യ ബാ​​​റ്റ് ചെ​​​യ്ത ഇം​​​ഗ്ല​​​ണ്ട് 50 ഓ​​​വ​​​റി​​​ൽ ഒ​​​ന്പ​​​ത് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 337 റ​​​ണ്‍സ് നേ​​​ടി.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മ​​​റു​​​പ​​​ടി 43.3 ഓ​​​വ​​​റി​​​ൽ 244ൽ ​​​അ​​​വ​​​സാ​​​നി​​​ച്ചു. ആറു തോ​​​ൽ​​​വി​​​നേ​രി​ട്ട ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടാം ജ​​​യ​​​മാ​​​ണി​​​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.


ടോ​​​സ് നേ​​​ടി​​​യ ഇം​​​ഗ്ല​​​ണ്ട് ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബെ​​​ൻ സ്റ്റോ​​​ക്സ് (76 പ​​​ന്തി​​​ൽ 84), ജോ ​​​റൂ​​​ട്ട് (72 പ​​​ന്തി​​​ൽ 60), ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റൊ (61 പ​​​ന്തി​​​ൽ 59) എ​​​ന്നി​​​വ​​​രു​​​ടെ മി​​​ക​​​വി​​​ലാ​​​ണ് ഇ​​​ഗ്ല​​​ണ്ട് 337 റ​​​ണ്‍സ് നേ​​​ടി​​​യ​​​ത്.

പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ടോ​​​പ് സ്കോ​​​റ​​​ർ​​​മാ​​​ർ സ​​​ൽ​​​മാ​​​ൻ അ​​​ലി (45 പ​​​ന്തി​​​ൽ 51), ബാ​​​ബ​​​ർ അ​​​സം (45 പ​​​ന്തി​​​ൽ 38) എ​​​ന്നി​​​വ​​​രാ​​​ണ്. മൂ​​​ന്ന് വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ ഇം​​​ഗ്ലീ​​​ഷ് പേ​​​സ​​​ർ ഡി​​​വി​​​ഡ് വി​​​ല്ലി​​​യാ​​​ണ് പ്ലെ​​​യ​​​ർ ഓ​​​ഫ് ദ ​​​മാ​​​ച്ച്.