കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​ൻ: യു​​​വേ​​​ഫ ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് ഗ്രൂ​​​പ്പ് എ​​​യി​​​ൽ ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ് മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​നു തോ​​​ൽ​​​വി. കി​​​ട്ടി​​​യ ലീ​​​ഡ് ന​​​ഷ്ട​​​മാ​​​ക്കി​​​യ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡ് 3-4ന് ​​​എ​​​ഫ്സി കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​നോ​​​ടു തോ​​​റ്റു. ഗ്രൂ​​​പ്പി​​​ൽ ഒ​​​രു ജ​​​യം മാ​​​ത്ര​​​മാ​​​യി അ​​​വ​​​സാ​​​ന സ്ഥാ​​​ന​​​ക്കാ​​​രാ​​​യ യു​​​ണൈ​​​റ്റ​​​ഡി​​​നു പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്ത​​​ണ​​​മെ​​​ങ്കി​​​ൽ അ​​​ടു​​​ത്ത ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളും ജ​​​യി​​​ക്ക​​​ണം.

റാ​​​സ്മ​​​സ് ഹോ​​യ്‌​​ല​​ൻ​​​ഡി​​​ലൂ​​​ടെ (3’, 28’) യു​​​ണൈ​​​റ്റ​​​ഡാ​​​ണു മ​​​ത്സ​​​ര​​​ത്തി​​​ൽ ലീ​​​ഡ് നേ​​​ടി​​​യ​​​ത്. 45-ാം മി​​​നി​​​റ്റി​​​ൽ മു​​​ഹ​​​മ്മ​​​ദ് എ​​​ല്യാ​​​ഔ​​​നൂ​​​സി കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​നാ​​​യി ഗോ​​​ൾ മ​​​ട​​​ക്കി. 45+9-ാം മി​​​നി​​​റ്റി​​​ൽ ഡി​​​ഗോ ഗോ​​​ണ്‍സാ​​​ൽ​​​വ​​​സി​​​ന്‍റെ പെ​​​നാ​​​ൽ​​​റ്റി കോ​​​പ്പ​​​ൻ​​​ഹേ​​​ഗ​​​നു സ​​​മ​​​നി​​​ല ന​​​ൽ​​​കി.

69-ാം മി​​​നി​​​റ്റി​​​ൽ ബ്രൂ​​​ണോ ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന്‍റെ പെ​​​നാ​​​ൽ​​​റ്റി​​​യി​​​ലൂ​​​ടെ യു​​​ണൈ​​​റ്റ​​​ഡ് വീ​​​ണ്ടും മു​​​ന്നി​​​ൽ. എ​​​ന്നാ​​​ൽ, യു​​​ണൈ​​​റ്റ​​​ഡി​​​ന്‍റെ ജ​​​യ​​​മോ​​​ഹ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ത്തു ലൂ​​​കാ​​​സ് ലെ​​​റ​​​ഗ​​​റും (83’), റൂ​​​ണി ബാ​​​ർ​​​ട്ജി​​യും (87’) വ​​​ല​​​കു​​​ലു​​​ക്കി. 42-ാം മി​​​നി​​​റ്റി​​​ൽ ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ് ക​​​ണ്ട് മാ​​​ർ​​​ക​​​സ് റാ​​​ഷ്ഫോ​​​ഡ് പു​​​റ​​​ത്താ​​​യ​​​തു യു​​​ണൈ​​​റ്റ​​​ഡി​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.


ഗ്രൂ​​​പ്പ് ബി​​​യി​​​ൽ ആ​​​ഴ്സ​​​ണ​​​ൽ 2-0ന് ​​​സെ​​​വി​​​യ്യ​​​യെ തോ​​​ൽ​​​പ്പി​​​ച്ചു. ലി​​​യ​​​ൻ​​​ഡ്രോ ട്രോ​​​സാ​​​ർ​​​ഡ് (29’), ബു​​​കാ​​​യോ സാ​​​ക (64’) എ​​​ന്നി​​​വ​​​രാ​​​ണു ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ഒ​​​ന്പ​​​തു പോ​​​യി​​​ന്‍റു​​​മാ​​​യി ആ​​​ഴ്സ​​​ണ​​​ൽ ഒ​​​ന്നാ​​​മ​​​താ​​​ണ്. ഗ്രൂ​​​പ്പ് എ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം ജ​​​യ​​​ത്തോ​​​ടെ ബ​​​യേ​​​ണ്‍ മ്യൂ​​​ണി​​​ക്ക് പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലേ​​​ക്കു മു​​​ന്നേ​​​റി. ഹാ​​​രി കെ​​​യ്ന്‍റെ (80’, 86’) ഇ​​​ര​​​ട്ട ഗോ​​​ളി​​​ൽ ബ​​​യേ​​​ണ്‍ 2-1ന് ​​​ഗ​​​ലാ​​​റ്റ്സ​​​റെ​​​യെ​​​യാ​​​ണു തോ​​​ൽ​​​പ്പി​​​ച്ച​​​ത്.

ഗ്രൂ​​​പ്പ് സി​​​യി​​​ൽ നാ​​​ലാം ജ​​​യ​​​ത്തോ​​​ടെ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി. റ​​​യ​​​ൽ 3-0ന് ​​​ബ്രാ​​​ഗ​​​യെ തോ​​​ൽ​​​പ്പി​​​ച്ചു. ബ്രാ​​​ഹിം ഡി​​​യ​​​സ് (27’), വി​​​നീ​​​ഷ്യ​​​സ് ജൂ​​​ണി​​​യ​​​ർ (58’), റോ​​​ഡ്രി​​​ഗോ (61’) എ​​​ന്നി​​​വ​​​ർ റ​​​യ​​​ലി​​​നാ​​​യി ഗോ​​​ൾ നേ​​​ടി. നാ​​​പ്പോ​​​ളി-​​​എ​​​ഫ്സി യൂ​​​ണി​​​യ​​​ൻ ബ​​​ർ​​​ലി​​​ൻ മ​​​ത്സ​​​രം 1-1ന് ​​​സ​​​മ​​​നി​​​ല​​​യാ​​​യി. ഏ​​​ഴു പോ​​​യി​​​ന്‍റു​​​മാ​​​യി നാ​​​പ്പോ​​​ളി ര​​​ണ്ടാ​​​മ​​​താ​​​ണ്.

ഗ്രൂ​​​പ്പ് ഡി​​​യി​​​ൽ​​​നി​​​ന്ന് റ​​​യ​​​ൽ സോ​​​സി​​​ദാ​​​ദും ഇ​​​ന്‍റ​​​ർ മി​​​ലാ​​​നും പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി. ഇ​​​രു​​​ടീ​​​മി​​​നും 10 പോ​​​യി​​​ന്‍റ് വീ​​​ത​​​മാ​​​ണ്. ഇ​​​ന്‍റ​​​ർ 1-0ന് ​​​എ​​​ഫ്സി സാ​​​ൾ​​​സ്ബ​​​ർ​​​ഗി​​​നെ​​​യും സോ​​​സി​​​ദാ​​​ദ് 3-1ന് ​​​ബെ​​​ൻ​​​ഫി​​​ക്ക​​​യെ​​​യും തോ​​​ൽ​​​പ്പി​​​ച്ചു.