ബാസ്കറ്റ്: ഇനി ക്വാർട്ടർ
Friday, November 10, 2023 1:35 AM IST
ആലപ്പുഴ: 67-ാമത് സംസ്ഥാന ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിനു വേദിയൊരുങ്ങി.
പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരത്തിനൊപ്പം എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ടീമുകൾ അവസാന എട്ടിൽ ഇടംപിടിച്ചു.
വനിതാ വിഭാഗത്തിൽ നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, പാലക്കാട്, ആലപ്പുഴ, കണ്ണൂർ ടീമുകളാണു ക്വാർട്ടറിൽ പ്രവേശിച്ചത്.