ബംഗ്ല ജയം
Tuesday, November 7, 2023 12:52 AM IST
ന്യൂഡല്‍ഹി: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്കുശേഷം ബംഗ്ലാദേശിന് ജയം. ശ്രീലങ്കയെ മൂന്നു വിക്കറ്റിന് ബംഗ്ലാദേശ് തോല്‍പ്പിച്ചു. സ്കോര്‍: ശ്രീലങ്ക 49.3 ഓവറില്‍ 279. ബംഗ്ലാദേശ് 41.1 ഓവറില്‍ 282/7.
രണ്ടു വിക്കറ്റിന് 41 എന്ന നിലയില്‍നിന്ന് ബംഗ്ലാദേശിനെ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (90), ഷക്കീബ് അല്‍ ഹസന് (82) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ജയത്തിലേക്കെത്തിച്ചത്. ലങ്കയ്ക്കുവേണ്ടി ദില്ഷന് മദുശങ്ക മൂന്നും മഹീഷ് തീക്ഷണ, എയ്ഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ചരിത അസലങ്കയുടെ സെഞ്ചുറി മികവിലാണ് (105 പന്തില്‍ 108) ശ്രീലങ്ക പൊരുതാനുള്ള സ്കോറിലെത്തിയത്. സദീര സമരവിക്രമ (41), ധനഞ്ജയ ഡി സില്‍വ (34) എന്നിവര്‍ ലങ്കന്‍ സ്കോറിനു കരുത്തായി. ബംഗ്ലാദേശിനായി തന്‍സിം മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷൊറീഫുള്‍ ഇസ്ലാമും ഷക്കീബ് അല്‍ ഹസനും രണ്ട് വിക്കറ്റ് വീതം നേടി.