പുകമറ
Monday, November 6, 2023 12:23 AM IST
ന്യൂഡൽഹി: വായുമലിനീകരണത്തെത്തുടർന്ന് ഡൽഹിയിൽ പുകമഞ്ഞ് നിറഞ്ഞതിനാൽ ഇന്നു നടക്കേണ്ട ശ്രീലങ്ക x ബംഗ്ലാദേശ് മത്സരം അനിശ്ചിതത്വത്തിൽ.
മത്സരം നടത്തുന്നതിന്റെ പ്രായോഗികതകളെക്കുറിച്ച് പ്രമുഖ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. രൺദീപ് ഗുലേറിയയിൽനിന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഉപദേശം തേടി. കളിക്കാരുടെയും സംഘാടകരുടെയും മുറികളിൽ കൂടുതൽ എയർപ്യൂരിഫയറുകളും വെള്ളം തളിക്കാനുള്ള സംവിധാനങ്ങളും ഉപയോഗിച്ച് മലിനീകരണത്തോത് കുറയ്ക്കുള്ള ശ്രമവും നടക്കുന്നുണ്ട്.
2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ സ്ഥിതിക്ക് നാട്ടിലേക്കു മടങ്ങും മുമ്പ് കിട്ടാവുന്ന ജയം നേടുന്നതിനാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. ശ്രീലങ്കയാണെങ്കില് ഒരു ജയത്തോടെ സെമിയിലേക്കുള്ള വിദൂരസാധ്യത നിലനിര്‍ത്താനുള്ള ശ്രമത്തിലും. തോറ്റാല്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകള്‍ക്കൊപ്പം ശ്രീലങ്കയും പുറത്താകും. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം വിജയപാതയിലെത്താനാണ് ലങ്ക ലക്ഷ്യം വയ്ക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ലങ്കയ്ക്ക് നാലു പോയിന്റാണുള്ളത്. ചാമ്പ്യന്‍സ് ലീഗിനുള്ള യോഗ്യത നിലനിര്‍ത്താനും ലങ്കയ്ക്ക് ജയം വേണം.