യൂത്ത് ബാസ്കറ്റ് തുടങ്ങി
Saturday, November 4, 2023 12:40 AM IST
പുളിങ്കുന്ന് (ആലപ്പുഴ): 39-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളിന് പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കം. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയവും പെണ്‍കുട്ടികളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാര്.
ആണ്‍കുട്ടികളുടെ ആദ്യ മത്സരത്തില്‍ ഇടുക്കി 74-33ന് വയനാടിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ എറണാകുളം 44-18ന് പാലക്കാടിനെ തോല്‍പ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം 31-9ന് പത്തനംതിട്ടയെയും കോട്ടയം 30-16ന് പാലക്കാടിനെയും മറികടന്നു.