കോ​​ല്‍​ക്ക​​ത്ത: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ക്രി​​ക്ക​​റ്റ​​ര്‍ വി​​രാ​​ട് കോ​​ഹ്‌​​ലി​​ക്ക് ഈ ​​മാ​​സം അ​​ഞ്ചി​​ന് 35-ാം പി​​റ​​ന്നാ​​ൾ. കോ​​ഹ്‌​​ലി​​യു​​ടെ ജ​​ന്മ​​ദി​​നം ആ​​ഘോ​​ഷ​​മാ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് ബം​​ഗാ​​ള്‍ (സി​​എ​​ബി) എ​​ന്നാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന വി​​വ​​രം.

2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ വ​​മ്പ​​ന്‍ ടീ​​മു​​ക​​ളാ​​യ ഇ​​ന്ത്യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന ദി​​നം​​കൂ​​ടി​​യാ​​ണ് നവംബർ അഞ്ച്.

കോ​​ല്‍​ക്ക​​ത്ത ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പോ​​രാ​​ട്ടം ചൊ​​വ്വാ​​ഴ്ച അ​​ര​​ങ്ങേ​​റു​​മ്പോ​​ള്‍ കോ​​ഹ്‌​​ലി​​യു​​ടെ ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​വും ന​​ട​​ക്കും. അ​​ന്നേ​​ദി​​നം ഗാ​​ല​​റി​​യി​​ലെ​​ത്തു​​ന്ന ആ​​രാ​​ധ​​ക​​ര്‍​ക്ക് കോ​​ഹ്‌​​ലി​​യു​​ടെ 70,000 മു​​ഖം​​മൂ​​ടി​​ക​​ള്‍ ബം​​ഗാ​​ള്‍ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ ന​​ല്‍​കു​​മെ​​ന്നും റി​​പ്പോ​​ര്‍​ട്ടു​​ണ്ട്. വ​​മ്പ​​ന്‍ ലേ​​സ​​ര്‍ ഷോ​​യും ഉ​​ണ്ടാ​​കും. പ്ര​​ത്യേ​​ക ആ​​കൃ​​തി​​യി​​ല്‍ ഉ​​ണ്ടാ​​ക്കി​​യ ജ​​ന്മ​​ദി​​ന കേ​​ക്ക് മ​​ത്സ​​ര​​ത്തി​​നു കോ​​ഹ്‌​​ലി മു​​റി​​ക്കും.


കോ​​ഹ്‌​​ലി റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച് 50-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി ഈ​​ഡ​​ന്‍ ഗാ​​ര്‍​ഡ​​ന്‍​സി​​ല്‍ നേ​​ടു​​മെ​​ന്നും ജ​​ന്മ​​ദി​​ന​​മാ​​ഘോ​​ഷി​​ക്കാ​​ന്‍ അ​​തിൽ​​പ്പ​​ര​​മൊ​​രു സാ​​ഹ​​ച​​ര്യം ഇ​​ല്ലെ​​ന്നും നേ​​ര​​ത്തേ ഇ​​ന്ത്യ​​ന്‍ മു​​ന്‍ ക്യാ​​പ്റ്റ​​ന്‍ സൗ​​ര​​വ് ഗാം​​ഗു​​ലി പ​​റ​​ഞ്ഞി​​രു​​ന്നു.