സെൽഫ് സമനില
Saturday, October 28, 2023 11:34 PM IST
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി-ഹൈദരാബാദ് പോരാട്ടം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. മനോജ് മുഹമ്മദിന്റെയും ഹൊസെ ലൂയിസ് എസ്പനോസയുടെയും സെൽഫ് ഗോളുകളാണു മത്സരം സമനിലയിലെത്തിച്ചത്.
ഇഞ്ചുറി ടൈമിലായിരുന്നു എസ്പനോസയുടെ സെൽഫ് ഗോൾ. ഫുർബ ലാച്ചെൻപ ഏഴാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായതിനെത്തുടർന്ന് 10 പേരുമായാണു മുംബൈ മത്സരം പൂർത്തിയാക്കിയത്.