ധ​രം​ശാ​ല: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ജ​യം. അ​പ​രാ​ജി​ത​രാ​യി മുന്നേ റിയ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും മു​ഖാ​മു​ഖ​മി​റ​ങ്ങി​യ​പ്പോ​ൾ അ​വ​സാ​ന ചി​രി ആ​തി​ഥേ​യ​രു​ടേ​താ​യി.

അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ബൗ​ളിം​ഗി​ൽ ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ 273നു ​പു​റ​ത്ത്. തു​ട​ർ​ന്ന് വി​രാ​ട് കോ​ഹ്‌​ലിയുടെ (104 പ​ന്തി​ൽ 95) സെ​ഞ്ചു​റി​യോ​ളം ക​രു​ത്തു​ള്ള ഇ​ന്നിം​ഗ്സി​ലൂ​ടെ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 273 (50). ഇ​ന്ത്യ 48 ഓ​വ​റി​ൽ 274/6. രോ​ഹി​ത് ശ​ർ​മ (46), ര​വീ​ന്ദ്ര ജ​ഡേ​ജ (39 നോ​ട്ടൗ​ട്ട്), ശ്രേ​യ​സ് അ​യ്യ​ർ (33) എ​ന്നി​വ​രും ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ സം​ഭാ​വന ന​ൽ​കി.

ഡാ​രെ​ൽ സെ​ഞ്ചു​റി

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജ് ന്യൂ​സി​ല​ൻ​ഡ് ഓ​പ്പ​ണ​ർ ഡി​വോ​ൺ കോ​ൺ​വെ​യെ (0) ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ മു​ഹ​മ്മ​ദ് ഷ​മി ത​ന്‍റെ ആ​ദ്യ പ​ന്തി​ൽ വി​ൽ യം​ഗി​നെ​യും (17) മ​ട​ക്കി​. ര​ചി​ൻ ര​വീ​ന്ദ്ര (75), ഡാ​രെ​ൽ മി​ച്ച​ൽ (130) കൂ​ട്ടു​കെ​ട്ട് കി​വീ​സി​നെ മു​ന്നോ​ട്ട് ന​യി​ച്ചു. മൂ​ന്നാം വി​ക്ക​റ്റി​ൽ ഇ​വ​ർ 152 പ​ന്തി​ൽ 159 റ​ൺ​സ് നേ​ടി. ഈ ​വ​ർ​ഷം ഡാ​രെ​ൽ മി​ച്ച​ലി​ന്‍റെ നാ​ലാം സെ​ഞ്ചു​റി​യാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി​യി​ൽ ഇ​ന്ത്യ​യു​ടെ ശു​ഭ്മാ​ൻ ഗി​ല്ലി​നു (5) പി​ന്നി​ൽ ര​ണ്ടാം സ്ഥാ​നത്താണ് മി​ച്ച​ൽ.

76/7

ര​ചി​ൻ ര​വീ​ന്ദ്ര പു​റ​ത്താ​കു​ന്പോ​ൾ 33.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 178 എ​ന്ന​താ​യി​രു​ന്നു ന്യൂ​സി​ല​ൻ​ഡി​ന്‍റെ സ്കോ​ർ. 36 ഓ​വ​ർ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മൂ​ന്നി​ന് 197 എ​ന്ന നി​ല​യി​ലും. എ​ന്നാ​ൽ, തു​ട​ർ​ന്നു​ള്ള 14 ഓ​വ​റി​ൽ 76 റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഏ​ഴ് വി​ക്ക​റ്റ് ന്യൂ​സി​ല​ൻ​ഡി​നു ന​ഷ്ട​പ്പെ​ട്ടു. ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​രു​ടെ ഡെ​ത്ത് ഓ​വ​ർ ബൗ​ളിം​ഗാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ 300 ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. ആ​ദ്യ ഏ​ഴ് ഓ​വ​റി​ൽ 61 റ​ൺ​സ് വ​ഴ​ങ്ങി വി​ക്ക​റ്റ് വീ​ഴ്ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന കു​ൽ​ദീ​പ്, അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 21 റ​ൺ​സ് ന​ൽ​കി ര​ണ്ട് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.



54/5

ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ര​ണ്ടാം അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ന​ലെ നേ​ടി​യ 10-0-54-5. ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ര​ണ്ട് അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഏ​ക ഇ​ന്ത്യ​ൻ ബൗ​ള​റാ​ണ് ഷ​മി. അ​വ​സാ​ന മൂ​ന്ന് ഓ​വ​റി​ൽ 16 റ​ൺ​സ് മാ​ത്രം ന​ൽ​കി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യാ​ണ് ഷ​മി അ​ഞ്ച് വി​ക്ക​റ്റ് തി​ക​ച്ച​ത്. 2019 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യാ​യി​രു​ന്നു ഷ​മി​യു​ടെ മ​റ്റൊ​രു അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം.

ഏ​ക​ദി​ന ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​നം പ​ങ്കി​ടു​ക​യാ​ണ് ഷ​മി. ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഞ്ച് വി​ക്ക​റ്റ് എ​ന്ന റി​ക്കാ​ർ​ഡി​ൽ ഹ​ർ​ഭ​ജ​ൻ സിം​ഗി​നും ജ​വ​ഗ​ൽ ശ്രീ​നാ​ഥി​നും (ഇ​രു​വ​രും മൂ​ന്ന്) ഒ​പ്പ​വും ഷ​മി എ​ത്തി.

134.01

ഈ ​ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും മി​ക​ച്ച പ​വ​ർ​പ്ലേ സ്ട്രൈ​ക്ക് റേ​റ്റു​ള്ള ഇ​ന്ത്യ​ൻ ബാ​റ്റ​റാ​ണ് രോ​ഹി​ത് ശ​ർ​മ. 134.01 ആ​ണ് രോ​ഹി​ത്തി​ന്‍റെ പ​വ​ർ​പ്ലേ ബാ​റ്റിം​ഗ് റേ​റ്റ്. 145.20 സ്ട്രൈ​ക്ക് റേ​റ്റു​ള്ള ശ്രീ​ല​ങ്ക​യു​ടെ കു​ശാ​ൽ മെ​ൻ​ഡി​സാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ രോ​ഹി​ത്തി​നു മു​ന്നി​ലു​ള്ള​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 40 പ​ന്തി​ൽ നാ​ല് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 46 റ​ൺ​സ് രോ​ഹി​ത് അ​ടി​ച്ചു​കൂ​ട്ടി.

ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സി​ൽ കോ​ഹ്‌​ലി​ക്ക് (354) പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് രോ​ഹി​ത്. അ​ഞ്ച് ഇ​ന്നിം​ഗ്സി​ൽ ഒ​രു സെ​ഞ്ചു​റി​യും ഒ​രു അ​ർ​ധ​സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 311 റ​ൺ​സ് രോ​ഹി​ത് ഇ​തു​വ​രെ അ​ടി​ച്ചു​കൂ​ട്ടി.

2000

ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശു​ഭ്മാ​ൻ ഗി​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ അ​തി​വേ​ഗം 2000 റ​ൺ​സ് ക്ല​ബ്ബി​ൽ. 38-ാം ഇ​ന്നിം​ഗ്സി​ലാ​ണ് ഗി​ൽ 2000 ഏ​ക​ദി​ന റ​ൺ​സ് പി​ന്നി​ട്ട​ത്. 40 ഇ​ന്നിം​ഗ്സി​ൽ 2000 റ​ൺ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ താ​രം ഹ​ഷിം അം​ല​യു​ടെ റി​ക്കാ​ർ​ഡാ​ണ് ഗി​ൽ ത​ക​ർ​ത്ത​ത്. 12 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള റി​ക്കാ​ർ​ഡാ​ണ് ഗി​ൽ ഇ​ന്ന​ലെ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഇ​ന്നിം​ഗ്സി​ലൂ​ടെ തി​രു​ത്തി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ 31 പ​ന്തി​ൽ 26 റ​ൺ​സു​മാ​യി ഗി​ൽ മ​ട​ങ്ങി.