കോ​ല്‍​ക്ക​ത്ത: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ല്‍ എ​ഫ്‌​സി ഗോ​വ 2-1ന് ​കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്നു​ള്ള ഈ​സ്റ്റ് ബം​ഗാ​ള്‍ ക്ല​ബ്ബി​നെ തോ​ല്‍​പ്പി​ച്ചു.

41-ാം മി​നി​റ്റി​ല്‍ നെ​റോം മ​ഹേ​ഷ് സിം​ഗ് നേ​ടി​യ ഗോ​ളി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ ലീ​ഡ് നേ​ടി.

എ​ന്നാ​ല്‍, ര​ണ്ടാം പ​കു​തി​യി​ല്‍ സ​ന്ദേ​ശ് ജി​ങ്ക​നും (74') വി​ക്ട​ര്‍ റോ​ഡ്രി​ഗ​സും (75') നേ​ടി​യ ഗോ​ളി​ല്‍ ഗോ​വ​ക്കാ​ര്‍ ജ​യ​മാ​ഘോ​ഷി​ച്ചു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗോ​വ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​ള്ള മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ് ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.