ഹർദിക്കിനു പരിക്ക്
Friday, October 20, 2023 2:09 AM IST
പൂനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇന്ത്യക്ക് തിരിച്ചടി. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റ് ഗ്രൗണ്ടിന് പുറത്തായി. ഒന്പതാം ഓവറിൽ പന്തെറിയുന്പോഴാണ് ഹർദിക്കിന് പരിക്കേൽക്കുന്നത്.
ആ ഓവറിലെ മൂന്നാം പന്തിൽ തൻസിദ് ഹസന്റെ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ഇടത് കണങ്കാലിന് പരിക്കേറ്റത്. ഉടൻതന്നെ ഹർദിക്കിനെ പരിശോധിച്ച ടീം ഫിസിയോ ആദ്യം കാലിൽ ബാൻഡേജ് ഇട്ടിരുന്നു. തുടർന്ന് ബൗൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ഹർദിക്കിന് അതിന് സാധിച്ചില്ല. തുടർന്ന് താരം മൈതാനം വിട്ടു.
പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. താരത്തെ സ്കാനിംഗിന് വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചു.
പരിക്കിന്റെ ആശങ്കയിലായിരുന്ന ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് ഇന്നലെ ബംഗ്ലാദേശിനെ നയിക്കാനില്ല. ഷാക്കിബിന് പകരം നജ്മുൾ ഹൊസൈൻ ഷാന്റോ ബംഗ്ലാദേശിന്റെ ക്യാപ്റ്റനായി.