ടോ​ണി ജോ​സ്

കു​ന്നം​കു​ളം: 15 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം വ​ട​ക്കും​നാ​ഥ​ന്‍റെ മ​ണ്ണി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തെ തൃ​ശൂ​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചു. കു​ന്നം​കു​ളം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഇ​നി​യു​ള്ള ദി​ന​ങ്ങ​ളി​ൽ കൗ​മാ​ര സം​ഭ​വ​ങ്ങ​ളു​ടെ മ​ഹാ പോ​രാ​ട്ട​ദി​ന​ങ്ങ​ൾ.

തൃ​ശൂ​രി​ന്‍റെ ഗ​ഡി​ക​ളെ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ 3,000ൽ ​അ​ധി​കം സ്കൂ​ൾ കു​ട്ടി​ക​ളാ​ണ് കു​ന്നം​കു​ള​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. 65-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ ട്രാ​ക്കും ഫീ​ൽ​ഡും ഇ​ന്ന് മി​ഴി തു​റ​ക്കും.

പ​ക​ലും രാ​ത്രി​യും

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം പ​ക​ലും രാ​ത്രി​യു​മാ​യി അ​ര​ങ്ങേ​റു​ന്ന​ത്. താ​ത്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച ഫ്ള​ഡ്‌ലി​റ്റുക​ളി​ൽ​നി​ന്ന് തൂ​വു​ന്ന പാ​ൽ​വെ​ളി​ച്ച​ത്തി​ൽ ഭാ​വി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​ത്തി​നു കു​ന്നം​കു​ളം സാ​ക്ഷ്യം​വ​ഹി​ക്കും.

സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 14 മു​ത​ൽ 19 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലും ഇ​റ​ങ്ങു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ മീ​റ്റ് നേ​ര​ത്തേ​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ന​വം​ബ​ർ ര​ണ്ടാം വാ​രം ദേ​ശീ​യ സ്കൂ​ൾ മീ​റ്റ് പോ​രാ​ട്ടം അ​ര​ങ്ങേ​റു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് 65-ാം സം​സ്ഥാ​ന കാ​യി​കോ​ത്സ​വം നേ​ര​ത്തേ​യാ​ക്കി​യ​ത്.

പാ​ല​ക്കാ​ട് x എ​റ​ണാ​കു​ളം

ഒ​രു കാ​ല​ത്ത് കോ​ട്ട​യം ജി​ല്ല​യാ​യി​രു​ന്നു സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ സ്ഥി​രം ചാ​ന്പ്യന്മാ​ർ. 18 വ​ർ​ഷ​ത്തി​നു മു​ന്പാ​ണ് കോ​ട്ട​യം അ​വ​സാ​ന​മാ​യി ചാ​ന്പ്യ​ൻ​പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. പി​ന്നീ​ടി​തു​വ​രെ എ​റ​ണാ​കു​ള​വും പാ​ല​ക്കാ​ടും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ്. തു​ട​ർ​ച്ച​യാ​യി എ​ട്ടു വ​ർ​ഷം എ​റ​ണാ​കു​ളം ചാ​ന്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി.


കോ​ത​മം​ഗ​ലം സ്കൂ​ളു​ക​ളാ​യ സെ​ന്‍റ് ജോ​ർ​ജി​ന്‍റെ​യും മാ​ർ ബേ​സി​ലി​ന്‍റെ​യും ക​രു​ത്തി​ലാ​യി​രു​ന്നു എ​റ​ണാ​കു​ളം ത​ല​യു​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​തി​രി​ല്ലാ​തെ പാ​ല​ക്കാ​ട് ചാ​ന്പ്യന്മാരാ​യി. പ​റ​ളി, ക​ല്ല​ടി, മു​ണ്ടൂ​ർ സ്കൂ​ളു​ക​ളു​ടെ മി​ക​വി​ലാ​യി​രു​ന്നു പാ​ല​ക്കാ​ട​ൻ കാ​റ്റ് ആ​ഞ്ഞു​വീ​ശി​യ​ത്. കോ​വി​ഡ് ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മു​ള്ള ഗെ​യിം​സാ​യി​രു​ന്നു അ​ത്.

269 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട് ജ​യം കു​റി​ച്ച​പ്പോ​ൾ എ​റ​ണാ​കു​ളം (81) അ​ഞ്ചാം സ്ഥാ​ന​ത്താ​യി. മ​ല​പ്പു​റം (149), കോ​ഴി​ക്കോ​ട് (122), കോ​ട്ട​യം (89) ജി​ല്ല​ക​ൾ​ക്കാ​യി​രു​ന്നു ര​ണ്ടും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ. ഹാ​ട്രി​ക് ചാ​ന്പ്യ​ൻ​ഷി​പ് തേ​ടി​യാ​ണ് പാ​ല​ക്കാ​ട് ഇ​റ​ങ്ങു​ന്ന​ത്.

ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ദ്രോ​ണാ​ചാ​ര്യ തോ​മ​സ് മാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​മാ​യി കോ​ട്ട​യ​വും കി​രീ​ടം തി​രി​ച്ചു പി​ടി​ക്കാ​ൻ എ​റ​ണാ​കു​ള​വും ക​രു​ത്ത​റി​യി​ക്കാ​ൻ മ​ല​പ്പു​റ​വും കോ​ഴി​ക്കോ​ടു​മെ​ല്ലാം ഇ​ന്നു മു​ത​ൽ മ​സി​ൽ​പെ​രു​പ്പി​ക്കും.

ആദ്യദിനം 21 ഫൈനൽ

മീ​റ്റി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് 21 ഫൈ​ന​ലു​ക​ൾ അ​ര​ങ്ങേ​റും. രാ​വി​ലെ ഏ​ഴി​ന് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3,000 മീ​റ്റ​ർ ഓ​ട്ട​ത്തോ​ടെ​യാ​ണ് ട്രാ​ക്ക് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ക്കു​ന്ന​ത്. തൊ​ട്ടു​പി​ന്നാ​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും 3000 മീ​റ്റ​ർ പോ​രാ​ട്ടം അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് സ​ബ് ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഡി​സ്ക​സ് ത്രോ, ​പെ​ണ്‍​കു​ട്ടി​ക​ളു​ടെ ലോം​ഗ്ജം​പ് മ​ത്സ​ര​ങ്ങ​ളോ​ടെ ഫീ​ൽ​ഡ് പോ​രാ​ട്ട​ങ്ങ​ളും സ​ജീ​വ​മാ​കും. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടാ​ണ് ഇ​ന്ന​ല്ലെ അ​വ​സാ​ന മെ​ഡ​ൽ പോ​രാ​ട്ടം. തു​ട​ർ​ന്ന് രാ​ത്രി എ​ട്ട് വ​രെ റി​ലേ യോ​ഗ്യ​താ റൗ​ണ്ട് പോ​രാ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റും.