സിന്ധു സെമിയിൽ
Sunday, October 15, 2023 1:33 AM IST
ഹെൽസിങ്കി: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ആർട്ടിക് ഓപ്പണ്‍ സൂപ്പർ 500 ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തി. വിയറ്റ്നാമിന്റെ തുയ് ലിൻ ഗുയെനെ പരാജയപ്പെടുത്തിയാണു സിന്ധുവിന്റെ മുന്നേറ്റം. സ്കോർ: 20-22, 22-20, 21-18.