വില്യംസണു പരിക്ക്
Sunday, October 15, 2023 1:33 AM IST
ബംഗളുരു: ന്യൂസിലൻഡ് ക്രിക്കറ്റ് താരം കെയ്ൻ വില്യംസണു പരിക്ക്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് വില്യംസണു പരിക്കേറ്റത്.
റണ്‍ നേടാനുള്ള ശ്രമത്തിനിടെ ഫീൽഡർ എറിഞ്ഞ പന്ത് വില്ല്യംസണിന്റെ കൈയിലിടിക്കുകയായിരുന്നു. ഇതേത്തുടർന്ന്, 108 പന്തിൽ 78 റണ്‍സെടുത്തുനിൽക്കേ, താരം ബാറ്റിംഗ് അവസാനിപ്പിച്ചു മടങ്ങി.
പിന്നീടു നടത്തിയ പരിശോധനയിൽ വിരലിനു പൊട്ടലുള്ളതായി സ്ഥിരീകരിച്ചു. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി വില്യംസണ് കളിക്കില്ലെന്നാണു സൂചന. അദ്ദേഹത്തിന്റെ ലോകകപ്പ് ഭാവിയും സംശയത്തിലാണ്.