ഹർഷിത ജേതാവ്
Sunday, October 15, 2023 1:33 AM IST
കോഴിക്കോട്: കോഴിക്കോട് ടേബിൾ ടെന്നീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജെഡിടി ഇസ്ലാം ഇൻഡോർ ടേബിൾ ടെന്നീസ് ഹാളിൽ നടക്കുന്ന 4വേ കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ്, പ്രൈസ് മണി ടേബിൾ ടെന്നീസ് ടൂർണമെന്റിൽ പാലക്കാട് ചാന്പ്സ് അക്കാദമിയുടെ എൻ.കെ. ഹർഷിത ജേതാവ്. ഇന്നലെ നടന്ന അണ്ടർ 11 പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഹർഷിത വിജയിച്ചിരുന്നു.