ന്യൂ​​കാ​​സി​​ൽ: ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​ന​​വു​​മാ​​യി ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡ് ശ​​ക്ത​​രാ​​യ പാ​രീ​സ് സെ​ന്‍റ് ജെ​ർ​മ​യ്നെ യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ നാ​​ണം​​കെ​​ടു​​ത്തി. ഗ്രൂ​​പ്പ് എ​​ഫി​​ൽ 4-1ന്‍റെ ജ​​യ​​മാ​​ണ് ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ന്യൂ​​കാ​​സി​​ൽ നേ​​ടു​​ന്ന ആ​​ദ്യ​​ജ​​യ​​മാ​​ണ്. തു​​ട​​ക്കം മു​​ത​​ൽ ആ​​ക്ര​​മി​​ച്ചു ക​​ളി​​ച്ച ന്യൂ​​കാ​​സി​​ലി​​നെ​​തി​​രേ പി​​എ​​സ്ജി​​ക്ക് മ​​റു​​പ​​ടി​​യി​​ല്ലാ​​യി​​രു​​ന്നു. മി​​ഗ്വ​​ൽ അ​​ൽ​​മി​​റോ​​ണ്‍ (17’) ആ​​തി​​ഥേ​​യ​​രെ മു​​ന്നി​​ലെ​​ത്തി​​ച്ചു.

39-ാം മി​​നി​​റ്റി​​ൽ ഡാ​​ൻ ബേ​​ണ്‍ ന്യൂ​​കാ​​സി​​ല​​ന്‍റെ ലീ​​ഡ് ഉ​​യ​​ർ​​ത്തി. 50-ാം മി​​നി​​റ്റി​​ൽ ഷോ​​ണ്‍ ലോ​​ങ്സ്റ്റാ​​ഫ് പി​​എ​​സ്ജി​​യു​​ടെ വല മൂ​​ന്നാം ത​​വ​​ണ​​യും കു​​ലു​​ക്കി. ഈ ​​ഗോ​​ളോ​​ടെ ന്യൂ​​കാ​​സി​​ൽ ആ​​രാ​​ധ​​ക​​ർ സ്വ​​പ്ന​​ലോ​​ക​​ത്താ​​യി. 56-ാം മി​​നി​​റ്റി​​ൽ ലൂ​​കാ​​സ് ഹെ​​ർ​​ണാ​​ണ്ട​​സ് ഒ​​രു ഗോ​​ൾ മ​​ട​​ക്കി പി​​എ​​സ്ജി​​ക്ക് അ​​ശ്വാ​​സം ന​​ൽ​​കി. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഫാ​​ബി​​യ​​ൻ ഷാ​​ർ ന്യൂ​​കാ​​ലി​​ന്‍റെ നാ​​ലാം ഗോ​​ൾ നേ​​ടി.

2004 സെ​​പ്റ്റം​​ബ​​റി​​ൽ ചെ​​ൽ​​സി​​യോ​​ടു 3-0ന് ​​തോ​​റ്റ​​ശേ​​ഷം പി​​എ​​സ്ജി ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി​​യാ​​ണ്. 2001 മാ​​ർ​​ച്ചി​​ൽ ഡി​​പ്പോ​​ർ​​ട്ടി​​വോ ലാ ​​കൊ​​റു​​ണ​​യോ​​ട് 4-3ന് ​​തോ​​റ്റ​​ശേ​​ഷം ഒ​​രു ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ നാ​​ലു ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​തും ഇ​താ​ദ്യം. ഗ്രൂ​​പ്പി​​ലെ എ​​സി മി​​ലാ​​ൻ-​​ബൊ​​റൂ​​സി​​യ ഡോ​​ർ​​ട്മു​​ണ്ട് മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി.

അ​​ൽ​​വാ​​രസിന്‍റെ സി​റ്റി

അ​​വ​​സാ​​ന മി​​നി​​റ്റു​​ക​​ളി​​ൽ ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സും ജെ​​ർ​​മി ഡോ​​ക്കു​​വും നേ​​ടി​​യ ഗോ​​ളു​​ക​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 3-1ന് ​​ലൈ​​പ്സി​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചു. ഗ്രൂ​​പ്പ് എ​​ച്ചി​​ലെ മ​​ത്സ​​ര​​ത്തി​​ൽ 3-1നാ​​ണ് സി​​റ്റി​​യു​​ടെ ജ​​യം.


ഫി​​ൽ ഫോ​​ഡ​​ന്‍റെ ഗോ​​ളി​​ൽ സി​​റ്റി​​യാ​​ണ് ആ​​ദ്യം മു​​ന്നി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, 48-ാം മി​​നി​​റ്റി​​ൽ ലൂ​​യി​​സ് ഒ​​പെ​​ൻ​​ഡ ജ​​ർ​​മ​​ൻ ക്ല​​ബ്ബി​​ന് സ​​മ​​നി​​ല ന​​ൽ​​കി. മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ലേ​​ക്കെ​​ന്നു ക​​രു​​തി​​യി​​രി​​ക്കേ 84-ാം മി​​നി​​റ്റി​​ൽ അ​​ൽ​​വാ​​ര​​സ് സി​​റ്റി​​ക്ക് ലീ​​ഡ് ന​​ൽ​​കി.

90+2ാം മി​​നി​​റ്റി​​ൽ ഡോ​​ക്കു സി​​റ്റി​​യു​​ടെ ജ​​യം ഉ​​റ​​പ്പി​​ച്ചു. റെ​​ഡ് സ്റ്റാ​​ർ ബെ​​ൽ​​ഗ്രേ​​ഡ്-​​യം​​ഗ് ബോ​​യ്സ് മ​​ത്സ​​രം 2-2ന് ​​അ​​വ​​സാ​​നി​​ച്ചു.

ടോറസ് പിടിച്ച് ബാ​​ഴ്സ

ഗ്രൂ​​പ്പ് എ​​ച്ചി​​ൽ ഫെ​​റാ​​ൻ ടോ​​റ​​സി​​ന്‍റെ ഗോ​​ളി​​ൽ ബാ​​ഴ്സ​​ലോ​​ണ ജ​​യം സ്വ​​ന്ത​​മാ​​ക്കി. പൊ​​രു​​തി​​ക്ക​​ളി​​ച്ച എ​​ഫ്സി പോ​​ർ​​ട്ടോ​​യെ 1-0നാ​​ണ് ബാ​​ഴ്സ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ടാം പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ര​​ണ്ടാം മ​​ഞ്ഞ​​ക്കാർ​​ഡ് ക​​ണ്ട ഗാ​​വി പു​​റ​​ത്താ​​യ​​തോ​​ടെ പ​​ത്തു​​ പേ​​രാ​​യാ​​ണ് ബാ​​ഴ്സ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 34-ാം മി​​നി​​റ്റി​​ൽ പ​​രി​​ക്കേ​​റ്റ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​ക്കു പ​​ക​​ര​​ക്കാ​​നാ​​യാ​​ണ് ടോ​​റ​​സ് ഇ​​റ​​ങ്ങി​​യ​​ത്. 45+1ാം മി​​നി​​റ്റി​​ൽ ടോ​​റ​​സ് പോ​​ർ​​ട്ടോ​​യു​​ടെ വ​​ല​​കു​​ലു​​ക്കി.

അ​​ഞ്ചു ഗോ​​ളു​​ക​​ൾ പി​​റ​​ന്ന ഗ്രൂ​​പ്പ് ഇ ​​മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-2ന് ​​ഫെ​​യ​​നൂ​​ർ​​ഡ് റോ​​ട്ട​​ർ​​ഡാ​​മി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ലാ​​സി​​യോ 2-1ന് ​​സെ​​ൽ​​റ്റി​​ക്കി​​നെ തോ​​ൽ​​പ്പി​​ച്ചു.