അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന് ഇ​​​ന്ന് കൊ​​​ടി​​​യേ​​​റ്റ്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ഇം​​​ഗ്ല​​​ണ്ടും റ​​​ണ്ണ​​​റ​​​പ്പു​​​ക​​​ളാ​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡും കൊ​​​ന്പു​​​കോ​​​ർ​​​ക്കും. 10 ടീ​​​മു​​​ക​​​ൾ, ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ലാ​​​കെ 48 മ​​​ത്സ​​​ര​​​ങ്ങ​​​ൾ. ന​​​വം​​​ബ​​​ർ 15ന് ​​​മും​​​ബൈ വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും 16ന് ​​​കോ​​​ൽ​​​ക്ക​​​ത്ത ഈ​​​ഡ​​​ൻ ഗാ​​​ർ​​​ഡ​​​ൻ​​​സി​​​ലു​​​മാ​​​ണ് സെ​​​മി​​​ഫൈ​​​ന​​​ൽ. ന​​​വം​​​ബ​​​ർ 19ന് ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ക​​​ലാ​​​ശ​​​ക്കൊ​​​ട്ട്.

ഇ​​​ന്ത്യ​​​ക്കു പു​​​റ​​​മേ പാ​​​ക്കി​​​സ്ഥാ​​​ൻ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ബം​​​ഗ്ലാ​​​ദേ​​​ശ്, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ശ്രീ​​​ല​​​ങ്ക, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഓ​​​സ്ട്രേ​​​ലി​​​യ, ഇം​​​ഗ്ല​​​ണ്ട് എ​​​ന്നി​​​വ​​​യാ​​​ണു ലോ​​​ക​​​ക​​​പ്പി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ടീ​​​മു​​​ക​​​ൾ. ഹൈ​​​ദ​​​രാ​​​ബാ​​​ദ്, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, ധ​​​രം​​​ശാ​​​ല, ഡ​​​ൽ​​​ഹി, ചെ​​​ന്നൈ, ല​​​ക്നോ, പൂ​​​ന, ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, കോ​​​ൽ​​​ക്ക​​​ത്ത എ​​​ന്നി​​​ങ്ങ​​​നെ വേ​​​ദി​​​ക​​​ളും ത​​​യാ​​​ർ. ഇ​​​ന്ത്യ ഒ​​​റ്റ​​​യ്ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന ആ​​​ദ്യ ലോ​​​ക​​​ക​​​പ്പ് കൂ​​​ടി​​​യാ​​​ണി​​​ത്.

മു​​​ന്പ് സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ൽ സ്റ്റേ​​​ഡി​​​യം എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന മൊ​​​ട്ടേ​​​ര​​​യി​​​ലെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​വേ​​​ദി അ​​​ടു​​​ത്തി​​​ടെ​​​യാ​​​ണ് ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​മെ​​​ന്നു പേ​​​രു മാ​​​റ്റി​​​യ​​​ത്. 1984 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് ഇ​​​വി​​​ടെ ആ​​​ദ്യ ഏ​​​ക​​​ദി​​​നം ന​​​ട​​​ന്ന​​​ത്. അ​​​തി​​​നു​​​ശേ​​​ഷം 50ൽ ​​​അ​​​ധി​​​കം ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​സ്റ്റേ​​​ഡി​​​യം വേ​​​ദി​​​യാ​​​യി.

ആ​​​ദ്യ ലോ​​​ക​​​ക​​​പ്പ് നേ​​​ട്ട​​​ത്തി​​​ന്‍റെ 40-ാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ മ​​​റ്റൊ​​​രു കി​​​രീ​​​ട​​​നേ​​​ട്ടം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഇ​​​ന്ത്യ​​​യെ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യാ​​​ണു ന​​​യി​​​ക്കു​​​ന്ന​​​ത്. വി​​​രാ​​​ട് കോ​​​ഹ്‌ലി, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ, ജ​​​സ്പ്രീ​​​ത് ബും​​​റ എ​​​ന്നി​​​ങ്ങ​​​നെ സൂ​​​പ്പ​​​ർ താ​​​ര​​​ങ്ങ​​​ളും ടീ​​​മി​​​ലു​​​ണ്ട്. ക്രി​​​ക്ക​​​റ്റി​​​ലെ ഗ്ലാ​​​മ​​​ർ പോ​​​രാ​​​ട്ട​​​മാ​​​യ ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ മ​​​ത്സ​​​രം ഒ​​​ക്ടോ​​​ബ​​​ർ 15ന് ​​​അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ ന​​​ട​​​ക്കും. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ​​​മ​​​ത്സ​​​രം എ​​​ട്ടി​​​ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ ചെ​​​ന്നൈ എം​​​എ ചി​​​ദം​​​ബ​​​രം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ്.

2023 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ

ഒ​​‌​‌ക്‌ടോ​​​ബ​​​ർ 8: ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ, ചെ​​​ന്നൈ
ഒ​​‌​‌ക്‌ടോ​​​ബ​​​ർ 11: ഇ​​​ന്ത്യ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഡ​​​ൽ​​​ഹി
ഒ​​‌​‌ക്‌ടോബ​​​ർ 14: ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
ഒ​​‌​‌ക്‌ടോബ​​​ർ 19: ഇ​​​ന്ത്യ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, പൂ​​​ന
ഒ​​‌​‌ക്‌ടോബ​​​ർ 22: ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ധ​​​രം​​​ശാ​​​ല
ഒ​​‌​‌ക്‌ടോ​​​ബ​​​ർ 29: ഇ​​​ന്ത്യ-​​​ഇം​​​ഗ്ല​​​ണ്ട്, ല​​​ക്നോ
ന​​​വം​​​ബ​​​ർ 2: ഇ​​​ന്ത്യ-​​​ശ്രീ​​​ല​​​ങ്ക, മും​​​ബൈ
ന​​​വം​​​ബ​​​ർ 5: ഇ​​​ന്ത്യ- ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, കോ​​​ൽ​​​ക്ക​​​ത്ത
ന​​​വം​​​ബ​​​ർ 12: ഇ​​​ന്ത്യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ബം​​​ഗ​​​ളൂ​​​രു

ടീം ഇന്ത്യ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന് ഇ​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ടോ​​​സ് വീ​​​ഴു​​​ന്പോ​​​ൾ ആ​​​രാ​​​ധ​​​ക​​​രു​​​ടെ ആ​​​ദ്യ ചോ​​​ദ്യം ടീം ​​​ഇ​​​ന്ത്യ ക​​​പ്പു​​​യ​​​ർ​​​ത്തു​​​മോ എ​​​ന്ന​​​താ​​​ണ്.

2011ലാ​​​ണ് ഇ​​​ന്ത്യ ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ന് അ​​​വ​​​സാ​​​നമാ​​​യി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ച​​​ത്. എം.​​​എ​​​സ്. ധോ​​​ണി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീം ​​​അ​​​ന്ന് ലോ​​​ക​​​ക​​​പ്പി​​​ൽ മു​​​ത്ത​​​മി​​​ട്ടി​​​രു​​​ന്നു. രോ​​​ഹി​​​ത് ശ​​​ർ​​​മ ന​​​യി​​​ക്കു​​​ന്ന ഇ​​​ത്ത​​​വ​​​ണ​​​ത്തെ ടീ​​​മും ക​​​പ്പ​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ആ​​​രാ​​​ധ​​​ക​​​രു​​​ടെ കാ​​​ത്തി​​​രി​​​പ്പ്.

2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ ടീം ​​​ഇ​​​ന്ത്യ​​​യാ​​​ണ് ഫേ​​​വ​​​റൈറ്റു​​​ക​​​ൾ. ഇ​​​ന്ത്യ ലോ​​​ക​​​ക​​​പ്പ് നേ​​​ടു​​​മെ​​​ന്ന​​​തി​​​ൽ 9/5 സാ​​​ധ്യ​​​ത​​​യാ​​​ണു​​​ള്ള​​​ത്. നി​​​ല​​​വി​​​ലെ ചാ​​​ന്പ്യന്മാ​​​രാ​​​യ ഇം​​​ഗ്ല​​​ണ്ടും (3/1) മു​​​ൻ ചാ​​​ന്പ്യന്മാ​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​മാ​​​ണ് (4/1) ലോ​​​ക​​​ക​​​പ്പ് നേ​​​ടാ​​​നു​​​ള്ള ഫേ​​​വ​​​റൈ​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കു പി​​​ന്നി​​​ൽ. ഇ​​​ന്ത്യ​​​യു​​​ടെ ലോ​​​ക​​​ക​​​പ്പ് സ്വ​​​പ്ന​​​ത്തി​​​ന് ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ ടീ​​​മു​​​ക​​​ളാ​​​ണെ​​​ന്ന് ചു​​​രു​​​ക്കം. ഇ​​​ന്ത്യ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യ മ​​​റ്റൊ​​​രു കാ​​​ര്യം അ​​​വ​​​സാ​​​ന മൂ​​​ന്ന് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പും ആ​​​തി​​​ഥേ​​​യ രാ​​​ജ്യ​​​മാ​​​ണ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് എ​​​ന്ന​​​താ​​​ണ്. ച​​​രി​​​ത്രം ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​യും സം​​​ഘ​​​വും ന​​​വം​​​ബ​​​ർ 19ന് ​​​ലോ​​​ക​​​ക​​​പ്പ് ചു​​​ണ്ടോ​​​ട​​​ടു​​​പ്പി​​​ക്കും.

ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ ടീ​​​മു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, പാ​​​ക്കി​​​സ്ഥാ​​​ൻ, ശ്രീ​​​ല​​​ങ്ക ടീ​​​മു​​​ക​​​ളും ഇ​​​ന്ത്യ​​​യു​​​ടെ ലോ​​​ക​​​ക​​​പ്പ് സ്വ​​​പ്ന​​​ത്തി​​​ന് വെ​​​ല്ലു​​​വി​​​ളി​​​യാ​​​കാ​​​ൻ സാ​​​ധ്യ​​​ത ക​​​ൽ​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ടീ​​​മു​​​ക​​​ൾ സെ​​​മി​​​യി​​​ൽ എ​​​ത്തി​​​യാ​​​ൽ അ​​​ത് അ​​​ദ്ഭു​​​ത​​​മാ​​​കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലും ഉ​​​ണ്ട്.

സ്വ​​​പ്ന ടീം

​​​ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ൾ ഫോം ​​​ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ 2023 പു​​​രു​​​ഷ ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് രാ​​​ജ്യം​​​വി​​​ട്ട് പു​​​റ​​​ത്തു​​​പോ​​​കി​​​ല്ല എ​​​ന്ന​​​ത് 100 ശ​​​ത​​​മാ​​​നം ഉ​​​റ​​​പ്പ്. അ​​​ത്ര​​​യ്ക്ക് അ​​​തി​​​പ്ര​​​ഗ​​​ൽ​​​ഭ​​​രാ​​​ണ് ഇ​​​ന്ത്യ​​​ൻ സം​​​ഘ​​​ത്തി​​​ൽ. രോ​​​ഹി​​​ത് ശ​​​ർ​​​മ - ശു​​​ഭ്മ​​​ൻ ഗി​​​ൽ ഓ​​​പ്പ​​​ണിം​​​ഗി​​​ൽ തു​​​ട​​​ങ്ങി വി​​​രാ​​​ട് കോ​‌​​‌‌ഹ‌‌‌‌‌്‌ലി, ​​​ശ്രേ​​​യ​​​സ് അ​​​യ്യ​​​ർ, കെ.​​​എ​​​ൽ. രാ​​​ഹു​​​ൽ, ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നു​​​വ​​​രെ നീ​​​ളു​​​ന്ന ബാ​​​റ്റിം​​​ഗ് ക​​​രു​​​ത്ത്.
സ്പി​​​ന്നി​​​ൽ കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വ്, ആ​​​ർ. അ​​​ശ്വി​​​ൻ എ​​​ന്നി​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ. പേ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​സ്പ്രീ​​​ത് ബും​​​റ-​​​മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്-​​​മു​​​ഹ​​​മ്മ​​​ദ് ഷ​​​മി ത്ര​​​യം. പ​​​ക​​​ര​​​ക്കാ​​​രു​​​ടെ ബെ​​​ഞ്ചി​​​ലു​​​ള്ള​​​ത് വെ​​​ടി​​​ക്കെ​​​ട്ട് ബാ​​​റ്റ​​​ർ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വും വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ ബാ​​​റ്റ​​​റാ​​​യ ഇ​​​ഷാ​​​ൻ കി​​​ഷ​​​നും പേ​​​സ് ഓ​​​ൾ റൗ​​​ണ്ട​​​റാ​​​യി ഷാ​​​ർ​​​ദു​​​ൾ ഠാ​​​ക്കൂ​​​റും. ഫോ​​​മി​​​ലാ​​​ണെ​​​ങ്കി​​​ൽ ക​​​പ്പ് എ​​​ന്ന ഇ​​​ന്ത്യ​​​ൻ സ്വ​​​പ്നം ഇ​​​വ​​​ർ പൂ​​​വ​​​ണി​​​യി​​​ക്കു​​​മെ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ല.

ലോകകപ്പ് ഫിക്‌സ്ചർ

മ​​​ത്സ​​​രം-ടീമുകള്‍-തീ​​​യ​​​തി-സ​​​മ​​​യം-വേ​​​ദി

1. ഇം​​​ഗ്ല​​​ണ്ട്-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോബ​​​ർ 5, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
2. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 6, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
3. ബം​​​ഗ്ലാ​​​ദേ​​​ശ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 7, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
4. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ ടോബ​​​ർ 7, 2:00 പി​​​എം, ഡ​​​ൽ​​​ഹി
5. ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ, ഒ​​‌​‌ക്‌ടോബ​​​ർ 8, 2:00 പി​​​എം, ചെ​​​ന്നൈ
6. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 9, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
7. ഇം​​​ഗ്ല​​​ണ്ട്-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോ ബ​​​ർ 10, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
8. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോ ബ​​​ർ 10, 2:00 പി​​​എം, ഹൈ​​​ദ​​​രാ​​​ബാ​​​ദ്
9. ഇ​​​ന്ത്യ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 11, 2:00 പി​​​എം, ഡ​​​ൽ​​​ഹി
10. ഓ​​​സ്ട്രേ​​​ലി​​​യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 12, 2:00 പി​​​എം, ല​​​ക്നോ
11. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 13, 2:00 പി​​​എം, ചെ​​​ന്നൈ
12. ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 14 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
13. ഇം​​​ഗ്ല​​​ണ്ട്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ ഒ​​‌​‌ക്‌ടോ​​​ബ​​​ർ 15, 2:00 പി​​​എം, ഡ​​​ൽ​​​ഹി
14. ഓ​​​സ്ട്രേ​​​ലി​​​യ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 16 2:00 പി​​​എം, ല​​​ക്നോ
15. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 17, 2:00 പി​​​എം, ധ​​​രം​​​ശാ​​​ല
16. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 18, 2:00 പി​​​എം, ചെ​​​ന്നൈ
17. ഇ​​​ന്ത്യ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 19, 2:00 പി​​​എം, പൂ​​​ന
18. ഓ​​​സ്ട്രേ​​​ലി​​​യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ ഒ​​‌​‌ക്‌ടോബ​​​ർ 20, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
19. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 21, 10:30 എ​​​എം, ല​​​ക്നോ
20. ഇം​​​ഗ്ല​​​ണ്ട്-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 21, 2:00 പി​​​എം, മും​​​ബൈ
21. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോ ബ​​​ർ 22, 2:00 പി​​​എം, ധ​​​രം​​​ശാ​​​ല
22. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ഒ​​‌​‌ക്‌ടോബ​​​ർ 23, 2:00 പി​​​എം, ചെ​​​ന്നൈ
23. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോബ​​​ർ 24, 2:00 പി​​​എം, മും​​​ബൈ
24. ഓ​​​സ്ട്രേ​​​ലി​​​യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ഒ​​‌​‌ക്‌ടോബ​​​ർ 25, 2:00 പി​​​എം, ഡ​​​ൽ​​​ഹി
25. ഇം​​​ഗ്ല​​​ണ്ട്-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 26, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
26. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഒ​​‌​‌ക്‌ടോബ​​​ർ 27, 2:00 പി​​​എം, ചെ​​​ന്നൈ
27. ഓ​​​സ്ട്രേ​​​ലി​​​യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ്, ഒ​​‌​‌ക്‌ടോബ​​​ർ 28, 10:30 എ​​​എം, ധ​​​രം​​​ശാ​​​ല
28. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​ബം​​​ഗ്ലാ​​​ദേ​​​ശ, ഒ​​‌​‌ക്‌ടോബ​​​ർ 28, 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
29. ഇ​​​ന്ത്യ-​​​ഇം​​​ഗ്ല​​​ണ്ട്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 29, 2:00പി​​​എം, ല​​​ക്നോ
30. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ-​​​ശ്രീ​​​ല​​​ങ്ക, ഒ​​‌​‌ക്‌ടോബ​​​ർ 30, 2:00 പി​​​എം, പൂ​​​ന
31. പാ​​​ക്കി​​​സ്ഥാ​​​ൻ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ഒ​​‌​‌ക്‌ടോ​​​ബ​​​ർ 31, 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
32. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ന​​​വം​​​ബ​​​ർ 1, 2:00പി​​​എം, പൂ​​​ന
33. ഇ​​​ന്ത്യ-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 2, 2:00പി​​​എം, മും​​​ബൈ
34. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 3, 2:00 പി​​​എം, ല​​​ക്നോ
35. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​പാ​​​ക്കി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 4, 10:30 എ​​​എം, ബം​​​ഗ​​​ളൂ​​​രു
36. ഇം​​​ഗ്ല​​​ണ്ട്-​​​ഓ​​​സ്ട്രേ​​​ലി​​​യ, ന​​​വം​​​ബ​​​ർ 4, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്

37. ഇ​​​ന്ത്യ-​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ന​​​വം​​​ബ​​​ർ 5, 2:00പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
38. ബം​​​ഗ്ലാ​​​ദേ​​​ശ്-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 6, 2:00 പി​​​എം, ഡ​​​ൽ​​​ഹി
39. ഓ​​​സ്ട്രേ​​​ലി​​​യ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 7, 2:00 പി​​​എം, മും​​​ബൈ
40. ഇം​​​ഗ്ല​​​ണ്ട്-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ന​​​വം​​​ബ​​​ർ 8, 2:00 പി​​​എം, പൂ​​​ന
41. ന്യൂ​​​സി​​​ല​​​ൻ​​​ഡ്-​​​ശ്രീ​​​ല​​​ങ്ക, ന​​​വം​​​ബ​​​ർ 9, 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു
42. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ന​​​വം​​​ബ​​​ർ 10, 2:00 പി​​​എം, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്
43. ഓ​​​സ്ട്രേ​​​ലി​​​യ-​​​ബം​​​ഗ്ലാ​​​ദേ​​​ശ്, ന​​​വം​​​ബ​​​ർ 11, 10:30 എ​​​എം, പൂ​​​ന
44 ഇം​​​ഗ്ല​​​ണ്ട്-​​​പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​വം​​​ബ​​​ർ 11 2:00 പി​​​എം, കോ​​​ൽ​​​ക്ക​​​ത്ത
45 ഇ​​​ന്ത്യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ന​​​വം​​​ബ​​​ർ 12 2:00 പി​​​എം, ബം​​​ഗ​​​ളൂ​​​രു

ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​നു 10 സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളാ​​​ണ് വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്. ഈ ​​​സ്റ്റേ​​​ഡി​​​യ​​​ങ്ങ​​​ളു​​​ടെ കൂ​​​ടു​​​ത​​​ൽ വി​​​ശേ​​​ഷ​​​ങ്ങ​​​ൾ:

ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യം (അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​ഷി: 1.32 ല​​​ക്ഷം
ബൗ​​​ണ്ട​​​റി: നേ​​​രേ- 75 മീ​​​റ്റ​​​ർ
(ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 60-65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
പി​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണം: 11
ക​​​ളി​​​ച്ച ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ൾ: 3
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 221

പ്ര​​​വ​​​ച​​​നം: ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ധാ​​​രാ​​​ളി​​​ത്ത​​​മു​​​ള്ള സ്റ്റേ​​​ഡി​​​യ​​​മ​​​ല്ല അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലേ​​​ത്. ഇ​​​വി​​​ടെ ക​​​ളി​​​ച്ച മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളും കു​​​റ​​​ഞ്ഞ സ്കോ​​​റു​​​ക​​​ളി​​​ലാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ന്യൂ ​​​ബോ​​​ൾ ബൗ​​​ള​​​ർ​​​മാ​​​ർ​​​ക്ക് മൂ​​​വ്മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ് മൊ​​​ട്ടേ​​​ര​​​യി​​​ലെ പി​​​ച്ച്. ധാ​​​രാ​​​ളം പി​​​ച്ചു​​​ക​​​ളു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ​​​രി​​​ച്ച് ഏ​​​ത് പി​​​ച്ച് ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​തു പ്ര​​​വ​​​ച​​​നാ​​​തീ​​​തം.

അ​​​രു​​​ണ്‍ ജെ​​​യ്റ്റ്ലി സ്റ്റേ​​​ഡി​​​യം (ഡ​​​ൽ​​​ഹി)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 37,500

ബൗ​​​ണ്ട​​​റി: നേ​​​രേ- 68-70 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 204

പ്ര​​​വ​​​ച​​​നം: മെ​​​ല്ലെ​​​പ്പോ​​​ക്കി​​​നു പേ​​​രു​​​കേ​​​ട്ട​​​താ​​​ണ് ഡ​​​ൽ​​​ഹി​​​യി​​​ലെ പി​​​ച്ച്. അ​​​വ​​​സാ​​​നം ഏ​​​ക​​​ദി​​​ന​​​ത്തി​​​നു വേ​​​ദി​​​യാ​​​യ​​​പ്പോ​​​ൾ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക വെ​​​റും 99 റ​​​ണ്‍സി​​​ന് ഓ​​​ൾ​​​ഒൗ​​​ട്ടാ​​​യി. സ്പി​​​ന്ന​​​ർ​​​മാ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പേ​​​സ​​​ർ​​​മാ​​​രേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​ണു​​​താ​​​നും.

എച്ച്പിസിഎ സ്റ്റേ​​​ഡി​​​യം (ധ​​​രം​​​ശാ​​​ല)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 23,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 68-70 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 63-65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 151

പ്ര​​​വ​​​ച​​​നം: സ​​​ദു​​​ദ്ര​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്ന് 1456 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തി​​​ൽ സ്ഥി​​​തി ചെ​​​യ്യു​​​ന്ന സ്റ്റേ​​​ഡി​​​യ​​​മാ​​​ണ് ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശി​​​ലേ​​​ത്. പേ​​​സ​​​ർ​​​മാ​​​ർ​​​ക്കു പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​ന്ന പി​​​ച്ചി​​​ൽ ബാ​​​റ്റിം​​​ഗ് ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്ക് അ​​​ധി​​​കം പി​​​ന്തു​​​ണ ല​​​ഭി​​​ക്കാ​​​റി​​​ല്ല. പേ​​​സ​​​ർ​​​മാ​​​ർ മു​​​ൻ​​​നി​​​ര​​​യും സ്പി​​​ന്ന​​​ർ​​​മാ​​​ർ വാ​​​ല​​​റ്റ​​​വും തൂ​​​ത്തു​​​വാ​​​രു​​​ന്ന​​​താ​​​ണ് പ​​​തി​​​വ്.

ഏ​​​ക​​​ന സ്റ്റേ​​​ഡി​​​യം (ല​​​ക്നോ)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 50,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 68-70 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 63-65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 226

പ്ര​​​വ​​​ച​​​നം: വേ​​​ഗ​​​ക്കു​​​റ​​​വി​​​ന്‍റെ പേ​​​രി​​​ൽ കു​​​പ്ര​​​സി​​​ദ്ധി​​​യാ​​​ർ​​​ജി​​​ച്ച​​​താ​​​ണ് ല​​​ക്നോ​​​വി​​​ലെ സ്റ്റേ​​​ഡി​​​യം. എ​​​ന്നാ​​​ൽ, ഐ​​​പി​​​എ​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ചി​​​ല വ​​​ന്പ​​​ൻ സ്കോ​​​റു​​​ക​​​ൾ​​​ക്കും സ്റ്റേ​​​ഡി​​​യം വേ​​​ദി​​​യാ​​​യി. സീ​​​മ​​​ർ​​​മാ​​​ർ ബൗ​​​ൾ ചെ​​​യ്യാ​​​ൻ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നതാണ് ഇ​​​വി​​​ട​​​ത്തെ പി​​​ച്ച്. ബാ​​​റ്റിം​​​ഗി​​​ന് ഏ​​​റ്റ​​​വും ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ ഒ​​​രു വേ​​​ദി​​​യാ​​​യും ഈ ​​​സ്റ്റേ​​​ഡി​​​യ​​​ത്തെ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു.

ചി​​​ന്ന​​​സ്വാ​​​മി സ്റ്റേ​​​ഡി​​​യം (ബം​​​ഗ​​​ളൂ​​​രു)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 40,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 55-60 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 310

പ്ര​​​വ​​​ച​​​നം: ദൈ​​​ർ​​​ഘ്യം കു​​​റ​​​ഞ്ഞ ബൗ​​​ണ്ട​​​റി​​​ക​​​ളു​​​ള്ള ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ പി​​​ച്ച് ബാ​​​റ്റിം​​​ഗി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ഈ ​​​ഗ്രൗ​​​ണ്ടി​​​ലെ ഐ​​​പി​​​എ​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ടീ​​​മു​​​ക​​​ൾ സ്കോ​​​ർ പി​​​ന്തു​​​ട​​​രാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. ബാ​​​റ്റും ബോ​​​ളും ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ബാ​​​റ്റ​​​ർ​​​മാ​​​ർ ജ​​​യി​​​ക്കു​​​മെ​​​ങ്കി​​​ലും ചു​​​രു​​​ക്കം അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്ക് ഈ ​​​ഗ്രൗ​​​ണ്ട് പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​റു​​​ണ്ട്. പ്ര​ധാ​ന സ്റ്റേ​ഡി​യ​ത്തി​ൽ അ​ഞ്ചു പി​ച്ചു​ക​ളാ​ണു​ള്ള​ത്. സ​മീ​പ​ത്തെ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ഡ​മി​യും പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാം.

ഈ​​​ഡ​​​ൻ ഗാ​​​ർ​​​ഡ​​​ൻ​​​സ് (കോ​​​ൽ​​​ക്ക​​​ത്ത)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 68,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 64-71 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 65-69 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 262

പ്ര​​​വ​​​ച​​​നം: മു​​​ന്പ് ബൗ​​​ള​​​ർ​​​മാ​​​ർ​​​ക്ക് പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​രു​​​ന്ന പി​​​ച്ച് ഇ​​​പ്പോ​​​ൾ ബാ​​​റ്റിം​​​ഗി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. പേ​​​സ​​​ർ​​​മാ​​​രേ​​​ക്കാ​​​ൾ സ്പി​​​ന്ന​​​ർ​​​മാ​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​ണ് ഈ​​​ഡ​​​നി​​​ലെ പി​​​ച്ച്. ലോ​​​ക​​​ക​​​പ്പി​​​ലെ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റു​​​ക​​​ൾ​​​ക്ക് ഈ ​​​സ്റ്റേ​​​ഡി​​​യം വേ​​​ദി​​​യാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യേ​​​റെ.

വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യം (മും​​​ബൈ)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 32,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 68-72 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 64-66 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 241

എ​​​ല്ലാ​​​വ​​​ർ​​​ക്കും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന പി​​​ച്ച്; അ​​​താ​​​ണ് വാ​​​ങ്ക​​​ഡെ സ്റ്റേ​​​ഡി​​​യം. സീ​​​മ​​​ർ​​​മാ​​​ർ​​​ക്ക് മി​​​ക​​​ച്ച ബൗ​​​ണ്‍സ് ല​​​ഭി​​​ക്കു​​​ന്ന പി​​​ച്ചി​​​ൽ, വൈ​​​കും​​​തോ​​​റും മൂ​​​വ്മെ​​​ന്‍റും ല​​​ഭി​​​ക്കും. സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത് ചു​​​രുക്കം. ദൈ​​​ർ​​​ഘ്യം കു​​​റ​​​ഞ്ഞ ബൗ​​​ണ്ട​​​റി​​​ക​​​ളും മി​​​ക​​​ച്ച ബൗ​​​ണ്‍സും ടീ​​​മു​​​ക​​​ൾ​​​ക്ക് ഏ​​​റെ പ്ര​​​യോ​​​ജ​​​നപ്ര​​​ദ​​​മാ​​​ണ്.

എം​​​സി​​​എ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യം (പൂ​​​ന)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 36,400

ബൗ​​​ണ്ട​​​റി: നേ​​​രേ- 72-74 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 301

പ്ര​​​വ​​​ച​​​നം: ലോ​​​ക​​​ക​​​പ്പ് വേ​​​ദി​​​ക​​​ളി​​​ൽ ബാ​​​റ്റിം​​​ഗി​​​ന് ഏ​​​റ്റ​​​വും അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ത്. സ്പി​​​ന്ന​​​ർ​​​മാ​​​രു​​​ടെ ശ​​​വ​​​പ്പ​​​റ​​​ന്പാ​​​യ ഈ ​​​വേ​​​ദി പേ​​​സ​​​ർ​​​മാ​​​ർ​​​ക്ക് പ​​​​​​ല​​​പ്പോ​​​ഴും പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​റു​​​ണ്ട്. ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ പ​​​റു​​​ദീ​​​സ​​​യാ​​​ണ് പൂ​​​ന സ്റ്റേ​​​ഡി​​​യം.

എം.​​​എ. ചി​​​ദം​​​ബ​​​രം സ്റ്റേ​​​ഡി​​​യം (ചെ​​​ന്നൈ)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 50,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 65 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 68 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 279

പ്ര​​​വ​​​ച​​​നം: ലോ​​​ക​​​ക​​​പ്പി​​​ലെ സ്പി​​​ൻ സൗ​​​ഹൃ​​​ദ വേ​​​ദി​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ചെ​​​ന്നൈ​​​യി​​​ലേ​​​ത്. എ​​​ന്നാ​​​ൽ റ​​​ണ്ണ​​​ടി​​​ച്ചു​​​കൂ​​​ട്ടാ​​​ൻ ഈ ​​​വേ​​​ദി​​​യി​​​ൽ വ​​​ലി​​​യ പ്ര​​​യാ​​​സ​​​മി​​​ല്ല. പേ​​​സ​​​ർ​​​മാ​​​രേ​​​ക്കാ​​​ൾ സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്ക് പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​മെ​​​ന്നു മാ​​​ത്രം. ഐ​​​പി​​​എ​​​ല്ലി​​​ലെ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റു​​​ക​​​ളു​​​ടെ വേ​​​ദി​​​യാ​​​ണ് ചെ​​​ന്നൈ. അ​​​വ​​​സാ​​​നം ന​​​ട​​​ന്ന മൂ​​​ന്ന് ഏ​​​ക​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ശ​​​രാ​​​ശ​​​രി സ്കോ​​​ർ 280ന് ​​​അ​​​ടു​​​ത്താ​​​യി​​​രു​​​ന്നു.

രാ​​​ജീ​​​വ് ഗാ​​​ന്ധി സ്റ്റേ​​​ഡി​​​യം (ഹൈ​​​ദരാ​​​ബാ​​​ദ്)

കാ​​​ണി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളാ​​​നു​​​ള്ള ശേ​​​ഷി: 55,000

ബൗ​​​ണ്ട​​​റി: നേ​​​രേ- 65-70 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി), കു​​​റു​​​കെ- 66-69 മീ​​​റ്റ​​​ർ (ശ​​​രാ​​​ശ​​​രി).
ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത​​​പ്പോ​​​ൾ ശ​​​രാ​​​ശ​​​രി: 292

പ്ര​​​വ​​​ച​​​നം: പൊ​​​തു​​​വേ ഉ​​​യ​​​ർ​​​ന്ന സ്കോ​​​റു​​​ക​​​ൾ​​​ക്കു പേ​​​രു​​​കേ​​​ട്ട ഗ്രൗ​​​ണ്ടാ​​​ണ് ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ലേ​​​ത്. 350 റ​​​ണ്‍സ് പോ​​​ലും ഇ​​​വി​​​ടെ സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ല. സ്പി​​​ന്ന​​​ർ​​​മാ​​​ർ​​​ക്കും പേ​​​സ​​​ർ​​​മാ​​​ർ​​​ക്കും ഇ​​​വി​​​ടെ അ​​​ടി​​​കി​​​ട്ടും. ഈ ​​​ഗ്രൗ​​​ണ്ടി​​​ൽ സ്കോ​​​റു​​​ക​​​ൾ പി​​​ന്തു​​​ട​​​രാ​​​നാ​​​ണ് ടീ​​​മു​​​ക​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. അ​തേ​സ​മ​യം, സ്റ്റേ​ഡി​യ​ത്തി​ലെ സീ​റ്റു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

83 കോ​​​ടി

ഏ​​​ക​​​ദേ​​​ശം 83 കോ​​​ടി രൂ​​​പ​​​യാ​​​ണ് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​നാ​​​യി ഐ​​​സി​​​സി മൊ​​​ത്ത​​​ത്തി​​​ൽ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. വി​​​ജ​​​യി​​​ക്ക് ഏ​​​ക​​​ദേ​​​ശം 33 കോ​​​ടി രൂ​​​പ​​​യും റ​​​ണ്ണ​​​റ​​​പ്പി​​​ന് ഏ​​​ക​​​ദേ​​​ശം 16 കോ​​​ടി​​​യും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും. തോ​​​ൽ​​​ക്കു​​​ന്ന ര​​​ണ്ടു സെ​​​മി ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ൾ​​​ക്ക് ഏ​​​ക​​​ദേ​​​ശം 6.5 കോ​​​ടി രൂ​​​പ ല​​​ഭി​​​ക്കും. സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സ് നെ​​​റ്റ‌്‌വ​​​ർ​​​ക്കാ​​​ണ് ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്നത്. 48 മ​​​ത്സ​​​ര​​​ങ്ങ​​​ളും ഡി​​​സ്നി + ഹോ​​​ട്ട്സ്റ്റാ​​​ർ ആ​​​പ്പി​​​ലും വെ​​​ബ്സൈ​​​റ്റി​​​ലും ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.