ഹൂസ്റ്റണ്‍ ചാന്പ്യൻ
Friday, September 29, 2023 12:47 AM IST
മയാമി: ഹൂസ്റ്റണ്‍ ഡൈനമോ യുഎസ് ഓപ്പണ്‍ കപ്പ് ജേതാക്കൾ. ലയണൽ മെസിയുടെ ക്ലബ്ബായ ഇന്റർ മയാമിയെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണു ഡൈനമോയുടെ കിരീടനേട്ടം.
പരിക്ക് ഭേദമാകാത്തതിനെത്തുടർന്ന് ലയണൽ മെസി, ജോഡി ആൽബ എന്നിവർ കളിക്കാനിറങ്ങിയില്ല. അഞ്ചു വർഷത്തിനുശേഷമാണ് ഹൂസ്റ്റണ്‍ ഓപ്പണ്‍ കപ്പ് ജയിക്കുന്നത്. ഹൂസ്റ്റണും മയാമിയും അടുത്ത വർഷത്തെ കോണ്‍കാകാഫ് ചാന്പ്യൻസ് കപ്പിനു യോഗ്യത നേടി.