ബൊപ്പണ്ണ മതിയാക്കി
Monday, September 18, 2023 1:09 AM IST
ലക്നോ: മുതിർന്ന ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണ ഡേവിസ് കപ്പ് കരിയർ അവസാനിപ്പിച്ചു. ഡേവിസ് കപ്പിൽ ജയത്തോടെയാണ് ബൊപ്പണ്ണ കോർട്ട് വിട്ടത്. വേൾഡ് ഗ്രൂപ്പ് രണ്ടിൽ മൊറോക്കോയ്ക്ക് എതിരായ ഡബിൾസിൽ യൂകി ഭാംബ്രിക്കൊപ്പം ബൊപ്പണ്ണ ജയം സ്വന്തമാക്കി.
മത്സരത്തിൽ ഇന്ത്യ 3-1ന് മൊറോക്കൊയെ തോൽപ്പിച്ചു. മൊറോക്കൻ സഖ്യത്തിനെതിരേ ബൊപ്പണ്ണ-ഭാംബ്രി കൂട്ടുകെട്ട് 6-2, 6-1നായിരുന്നു ജയം സ്വന്തമാക്കിയത്.