നെയ്മർ അരങ്ങേറി
Sunday, September 17, 2023 12:24 AM IST
റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഹിലാൽ എഫ്സിക്കുവേണ്ടി ബ്രസീൽ സൂപ്പർ താരം നെയ്മർ അരങ്ങേറി. അൽ റിയാദ് എഫ്സിക്ക് എതിരായ ഹോം മത്സരത്തിലാണ് അൽ ഹിലാലിനായി പകരക്കാരന്റെ രൂപത്തിൽ നെയ്മർ അരങ്ങേറ്റം നടത്തിയത്.
മത്സരത്തിൽ അൽ ഹിലാൽ 6-1ന്റെ ഏകപക്ഷീയ ജയം സ്വന്തമാക്കി. 64-ാം മിനിറ്റിലായിരുന്നു നെയ്മർ കളത്തിലെത്തിയത്. ഒരു ഗോളിന് നെയ്മർ അസിസ്റ്റ് നടത്തുകയും ചെയ്തു.
ലീഗിൽ ആറ് മത്സരങ്ങളിൽ 16 പോയിന്റുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്ത് എത്തി. ഇത്രയും മത്സരങ്ങളിൽ 15 പോയിന്റുള്ള കരിം ബെൻസെമയുടെ അൽ എത്തിഹാദാണ് രണ്ടാമത്.