പുരുഷ സെമി ഇന്ന്
Friday, June 9, 2023 12:02 AM IST
പാരീസ്: പുരുഷ സിംഗിൾസ് സെമി ഫൈനൽ ഇന്ന് അരങ്ങേറും. ലോക ഒന്നാം നന്പർ താരം സ്പെയിനിന്റെ കാർലോസ് അൽകാരസും മൂന്നാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ചും തമ്മിലാണ് ഒരു സെമി പോരാട്ടം. ഫൈനലിനു മുന്‍പത്തെ ഫൈനൽ എന്നാണ് അൽകാരസ് x ജോക്കോവിച്ച് പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.
നോർവെയുടെ കാസ്പർ റൂഡും ജർമനിയുടെ അല്ക്സാണ്ടർ സ്വരേവും തമ്മിലാണു മറ്റൊരു സെമി പോരാട്ടം. നാല് സെറ്റ് നീണ്ട ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിന്റെ ഹോൾജർ റൂണെയെ കീഴടക്കിയാണ് റൂഡ് സെമിയിൽ പ്രവേശിച്ചത്.
സ്കോർ: 6-1, 6-2, 3-6, 6-3. മൂന്നാം സെറ്റ് സ്വന്തമാക്കി റൂണെ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നിർണായകമായ നാലാം സെറ്റ് ജയിച്ച് റൂഡ് സെമി ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.