പെഗുല പുറത്ത്
Friday, June 2, 2023 11:40 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിൽ മൂന്നാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുല മൂന്നാം റൗണ്ടിൽ പുറത്ത്. 28-ാം സീഡായ ബെൽജിയത്തിന്റെ എലിസ് മെർട്ടെൻസിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു പെഗുല പരാജയപ്പെട്ട് പുറത്തായത്.
സ്കോർ: 6-1, 6-3. റഷ്യയുടെ അനസ്തസ്യ പവ്ല്യുചെങ്കോവയാണ് പ്രീക്വാർട്ടറിൽ മെർട്ടെൻസിന്റെ എതിരാളി.
മറ്റു മത്സരങ്ങളിൽ റഷ്യയുടെ ഡാരിയ കസറ്റ്കിന, ബെലാറൂസിന്റെ അരിന സബലെങ്ക തുടങ്ങിയവരും നാലാം റൗണ്ടിൽ പ്രവേശിച്ചു. രണ്ടാം സീഡായ സബലെങ്ക റഷ്യയുടെ കമില റഖിമോവയെ 6-2, 6-2ന് മൂന്നാം റൗണ്ടിൽ കീഴടക്കി.
പുരുഷ സിംഗിൾസിൽ റഷ്യയുടെ കരെണ്‍ ഖാചനോവ് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.