കൗർ തകർത്തു
Saturday, March 4, 2023 11:40 PM IST
മുംബൈ: പ്രഥമ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയ്ന്റ്സിനെതിരേ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഉജ്വല ബാറ്റിംഗ്.
30 പന്തിൽ 65 റൺസ് അടിച്ചെടുത്ത ഹർമൻപ്രീതിന്റെ മികവിൽ മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി.
14 ഫോറിന്റെ അകന്പടിയോടെയായിരുന്നു ഹർമൻപ്രീതിന്റെ ഇന്നിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി അമേലിയ കേർ 24 പന്തിൽ ആറ് ഫോറും ഒരു സിക്സും അടക്കം 45 റൺസുമായി പുറത്താകാതെ നിന്നു. ഹെയ്ലി മാത്യൂസ് 31 പന്തിൽ 47 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 12.4 ഓവറിൽ 49 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടപ്പെട്ടു.